നന്തിയിൽ എലിവേറ്റഡ് ഹൈവേ ആവശ്യം 24 മണിക്കൂർ ഉപവാസ സമരം കൽപ്പറ്റ നാരായണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു

നന്തി ടൗണിൽ നാഷണൽ ഹൈവേ നിർമിക്കുന്ന 300 മീറ്റർ നീളവും 10 മീറ്റർ ഉയരവും 30 മീറ്റർ വീതിയുമുള്ള എംബാങ്ക്മെൻ്റിന് പകരം എലിവേറ്റഡ് ഹൈവേ നിർമ്മിക്കണമെന്ന ആവശ്യവുമായി NH 66 നന്തി ജനകീയ കമ്മറ്റി നടത്തുന്ന 24 മണിക്കൂർ ഉപവാസ സമരം പ്രശസ്ത എഴുത്തുകാരനും ഗ്രന്ഥകാരനും സാമൂഹിക പ്രവർത്തകനുമായ കൽപ്പറ്റ നാരായണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

കനത്ത മഴ ലഭിക്കുന്ന പ്രദേശമായ ലക്ഷക്കണക്കിന് മണ്ണ് കൊണ്ട് നിർമ്മിക്കുന്ന എംബാങ്ക്മെൻ്റ് തകരാനും നന്തി ടൗണിൽ വെള്ളം കയറാനുമുള്ള സാധ്യത കൂടുതലാണ്. പരിസ്ഥിതി നശിപ്പിച്ചുകൊണ്ടുള്ള നിർമ്മാണരീതി കടുത്ത കുടിവെള്ളക്ഷാമവും കടുത്ത ചൂടും ഉണ്ടാക്കും എന്ന് നാരായണൻ മാസ്റ്റർ അഭിപ്രായപ്പെട്ടു.

നന്തി എന്ന പേര് കേന്ദ്രമന്ത്രി നിതിൻ ഘട്കരിക്ക് മനസ്സിൽ ഉറച്ചു നിൽക്കുന്ന പേരാന്നെന്നും അത്രയും തവണ നന്തിയുടെ ആവശ്യം ഗഡ്കരിജിയോട് നേരിട്ടും പാർലമെന്റിലും പറഞ്ഞിട്ടുണ്ടെന്നും ഈ മാസം 23 , 24 തീയതികളിൽ കേന്ദ്ര മന്ത്രിയുമായി നടക്കുന്ന കൂടിക്കാഴ്ചയിൽ നന്തിക്കാരുടെ ആവശ്യത്തിനായി പരമാവധി ശ്രമിക്കുമെന്ന് സമരപ്പന്തൽ സന്ദർശിച്ച വടകര എം. പി ഷാഫി പറമ്പിൽ സമരക്കാരെ അഭിവാദ്യം ചെയ്തുകൊണ്ട് പറഞ്ഞു. രാഷ്ട്രീയ സാംസ്കാരിക വ്യാപാര മേഖലയിലെ പ്രമുഖർ അഭിവാദ്യമർപ്പിച്ചു സംസാരിച്ചു. നൂറുന്നിസ സ്വാഗതവും ശ്രീ കുഞ്ഞമ്മദ് മുരളി അധ്യക്ഷതയും വഹിച്ചു.

ടി കെ നാസർ, സത്യൻ മാസ്റ്റർ, രമേശൻ, മജീദ് ചോല, മൊയ്തു എം.കെ, അബുബക്കർ കാട്ടിൽ, ഷാജഹാൻ തുടങ്ങിയവർ നേതൃത്വം നൽകി. 24 മണിക്കൂർ ഉപവാസം നടത്തുന്ന സിഹാസ് ബാബു, സുരേഷ് പി കെ, അനിൽ കുമാർ കെ.പി, പ്രസാദ് കെ.ടി എന്നിവരെ ഹാരാർപ്പണം നടത്തി അഭിനന്ദിച്ചു.

Leave a Reply

Your email address will not be published.

Previous Story

സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ ഗ്രന്ഥശാല ദിനം ആഘോഷിച്ചു

Next Story

നടേരി  മുത്താമ്പി (കൊല്ലൻ മുക്ക്) കൊല്ലോരയ്ക്കൽ കല്യാണി അമ്മ അന്തരിച്ചു

Latest from Local News

തെരുവ് നായ ശല്യത്തിനെതിരെ റെസിഡന്റ്‌സ്അപ്പെക്സ് കൌൺസിൽ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ടറേറ്റിനു മുന്നിൽ ശ്രദ്ധ ക്ഷണിക്കൽ സമരം നടത്തി

രൂക്ഷമായ തെരുവ് നായ ശല്യം പരിഹരിക്കാൻ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് റെസിഡന്റ്‌സ് അപ്പെക്സ് കൌൺസിൽ ഓഫ് കോഴിക്കോടിന്റെ നേതൃത്വത്തിൽ കലക്ടറേറ്റിന്

സി പി ഐ(എം) ബാലുശ്ശേരി ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ സാമ്രാജത്വ വിരുദ്ധ റാലിയും പൊതുയോഗവും നടത്തി

ഖത്തർ ഉൾപ്പടെയുള്ള ലോകത്തിൻ്റെ വിവിധ രാജ്യങ്ങൾക്ക് നേരെ അമേരിക്കൻ സാമ്രാജത്വത്തിൻ്റെ പിന്തുണയോടെ ഇസ്രയേൽ നടത്തി കൊണ്ടിരിക്കുന്ന കടന്നാക്രമണങ്ങളിലും ഇസ്രയേൽ ധനമന്ത്രിയെ ഇന്ത്യയിലേക്ക്

എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ കൊയിലാണ്ടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾ കൊയിലാണ്ടി ഹെഡ് പോസ്റ്റാഫീസ് മാർച്ചും ധർണയും നടത്തി

എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ കൊയിലാണ്ടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾ കൊയിലാണ്ടി ഹെഡ് പോസ്റ്റാഫീസ് മാർച്ചും ധർണയും നടത്തി. ലാൻ്റ്

താമരശ്ശേരി ഡിവൈഎസ്പി ഓഫീസിലേക്ക് ബി ജെ പി മാർച്ച് നടത്തി

കേരളത്തിലെ പോലീസുകാർ ഭരണ കൂടത്തിൻ്റെ ചട്ടുകമാകാതെ ജനാധിപത്യത്തിൻ്റെ സൈനികരാകണമെന്ന് ബി ജെ പി സംസ്ഥാന വൈസ് പ്രസിഡൻ്റ് അഡ്വ. ബി ഗോപാലകൃഷ്ണൻ

നടേരി  മുത്താമ്പി (കൊല്ലൻ മുക്ക്) കൊല്ലോരയ്ക്കൽ കല്യാണി അമ്മ അന്തരിച്ചു

നടേരി  മുത്താമ്പി (കൊല്ലൻ മുക്ക് ) കൊല്ലോരയ്ക്കൽ കല്യാണി അമ്മ (92) അന്തരിച്ചു. ഭർത്താവ് പരേതനായ രാമുണ്ണി നായർ. മക്കൾ ദേവകി