ജി വി എച്ച് എസ് എസ് കൊയിലാണ്ടി ഭാരത് സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് യൂണിറ്റ് ഷാഫി പറമ്പിൽ എം പി ഉദ്ഘാടനം ചെയ്തു

.കൊയിലാണ്ടി: ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ ഭാരത് സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് യൂണിറ്റ് ഷാഫി പറമ്പിൽ എം പി ഉദ്ഘാടനം ചെയ്തു. സമൂഹം നേരിടുന്ന വലിയ വിപത്താണ് ലഹരി. നമ്മുടെ ബോധത്തെ നശിപ്പിക്കുന്ന ലഹരിയാണ് സന്തോഷമെന്ന് തെറ്റിദ്ധരിപ്പിക്കുന്നവരോട് പറയാൻ കഴിയണം. ബോധം നശിപ്പിച്ച് കിട്ടുന്ന സന്തോഷം നമുക്കു വേണ്ടെന്ന് ഓരോരുത്തരും ആർജ്ജവത്തോടെ പറയണം. രക്ഷിതാക്കളോ അധ്യാപകരോ പുറത്ത് നിന്നുള്ളവരോ അല്ല വിദ്യാർത്ഥികൾക്കിടയിൽ നിന്നു തന്നെ ലഹരിക്കെതിരെ ഉറച്ച തീരുമാനം ഉണ്ടാകണം. സ്കൂളുകളിലെ സ്റ്റുഡൻ്റ് പോലീസ്, സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് യൂണിറ്റ് റെഡ് ക്രോസ് യൂണിറ്റ് എന്നിവ സമൂഹത്തിൽ വരുത്താൻ കഴിയുന്ന ബോഡികൾ ആണെന്നും ഷാഫി പറമ്പിൽ എം പി പറഞ്ഞു. നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് അധ്യക്ഷത വഹിച്ചു. നിജില പറവക്കൊടി, പ്രിൻസിപ്പാൾ പ്രദീപ് കുമാർ എൻ വി, ലളിത എ, രാജീവ് പി ജി, ജിഷ കെ കെ , സജീവ് കുമാർ എ, ബൽരാജ് എം ജി , വത്സൻ എൻ വി, ഹെഡ്മിസ്ട്രസ്സ് ഷജിത ടി, ബിജേഷ് ഉപ്പാലക്കൽ, അനുവിന്ദ് കൃഷ്ണ ബി കെ , നവീന എം എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.