ചെറുവണ്ണൂർ : കേരള സംസ്ഥാന കാർഷിക യന്ത്രവത്കരണ മിഷനും പേരാമ്പ്ര കൃഷി അസിസ്റ്റൻറ് ഡയറക്ടറുടെ കാര്യാലയം ചേർന്ന് കാർഷിക യന്ത്രങ്ങളുടെ അറ്റകുറ്റപ്പണിക്കായി കാർഷിക യന്ത്രം സർവ്വചരിതം ക്യാമ്പ് ചെറുവണ്ണൂരിൽ ആരംഭിച്ചു.
ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷിജിത്ത് എൻ ടി പരിപാടി ഉദ്ഘാടനം ചെയ്തു. എൻ ആർ രാഘവൻ അധ്യക്ഷത വഹിച്ചു. ഉമ്മർ ,ബാലകൃഷ്ണൻ , ദ്വിതീഷ് തുടങ്ങിയവർ സംസാരിച്ചു. കൃഷി ഓഫീസർ ഹിബ ടി സ്വാഗതവും ഷൈമ ടി പി നന്ദിയും പറഞ്ഞു.
ചെറുവണ്ണൂരിൽ പ്രവർത്തിക്കുന്ന കാർഷിക സേവന കേന്ദ്രത്തിലാണ് ക്യാമ്പ് നടക്കുന്നത്. പേരാമ്പ്ര ബ്ലോക്ക് പരിധിയിലെ മുഴുവൻ പഞ്ചായത്തുകളിലെ കർഷകരുടെ കേടുപാടായ കാർഷി യന്ത്രങ്ങൾ (പെട്രോൾ/ഡീസൽ യന്ത്രം മാത്രം) സൗജന്യമായി അറ്റകുറ്റപ്പണി നടത്തും. സ്പെയർപാർട്സുകളുടെ തുകയിടാക്കും. ട്രാക്ടർ ടില്ലർ കൊയ്ത്തു യന്ത്രം തുടങ്ങിയ വലിയ യന്ത്രങ്ങൾ അതാത് സ്ഥലത്ത് പോയി അറ്റ കുറ്റപ്പണി നടത്തുന്ന മൊബൈൽ റിപ്പയർ യൂണിറ്റിന്റെ സേവനവും ക്യാമ്പിൽ ലഭ്യമാണ്.