മദ്യലഹരിയിൽ മുക്കം പോലീസ് സ്റ്റേഷനിൽ അതിക്രമിച്ചു കയറി അക്രമം നടത്തിയ ആളെ അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച പുലർച്ചെ രണ്ടരയോടെയാണ് സംഭവം. മലപ്പുറം കിഴ്ശ്ശേരി തൃപ്പനച്ചി സ്വദേശി അബൂബക്കർ സിദ്ധീഖ് ആണ് അറസ്റ്റിൽ ആയത്.
കൈയിൽ കരിങ്കല്ലുമായെത്തിയ മലപ്പുറം കിഴിശ്ശേരി സ്വദേശി അബൂബക്കർ സിദ്ദിഖ് സ്റ്റേഷനിൽ പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരെ ആക്രമിക്കാൻ ശ്രമിക്കുകയും പോർച്ചിൽ നിർത്തിയിട്ട ഡിപ്പാർട്ട്മെൻ്റ് വാഹനത്തിൻ്റെ ചില്ല് തകർക്കുകയും ചെയ്തു. ബൈക്കിന്റെ ചാവി നഷ്ടപ്പെട്ടെന്ന് പറഞ്ഞാണ് ഇയാൾ സ്റ്റേഷനിൽ പ്രവേശിച്ചത്. അന്വേഷിക്കാമെന്ന് പോലീസ് മറുപടി നൽകിയെങ്കിലും പ്രകോപിതനായി ആക്രമിക്കുകയായിരുന്നു. പോലീസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസപ്പെടുത്തിയതിനും പൊതുമുതൽ നശിപ്പിച്ചതിനും സിദ്ദിഖിനെതിരെ കേസ് എടുത്തു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കും.