കോഴിക്കോട് പൂവാട്ടുപറമ്പിൽ ബസ് സ്കൂട്ടറിൽ ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു

കോഴിക്കോട് : കോഴിക്കോട് മാവൂർ റോഡിൽ പൂവാട്ടുപറമ്പിൽ പെരുവയൽ പഞ്ചായത്ത് ഓഫീസിന് മുൻവശത്ത്ബസ് സ്കൂട്ടറിൽ ഇടിച്ച് കൂട്ടർ യാത്രക്കാരൻ മരിച്ചു.പെരുവയൽ കായലംചക്കിട്ടക്കണ്ടി സലീം (46) ആണ് മരിച്ചത്.

           ഇന്ന് വൈകുന്നേരം അഞ്ചുമണിയോടെയാണ് അപകടം ഉണ്ടായത്.കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന സഫ ബസ് മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്ത് കടന്നുപോകാനുള്ള ശ്രമത്തിനിടയിൽ എതിർ ദിശയിൽ വാഹനം വന്നതോടെ പെട്ടെന്ന് സൈഡിലേക്ക് അടുപ്പിച്ചതോടെ അതേ ദിശയിൽ റോഡരികിലൂടെ വരികയായിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ റോഡരികിലേക്കും സ്കൂട്ടർ യാത്രക്കാരനായ സലിം ബസ്സിനടിയിലേക്കും വീണു. ബസിന്റെ പിൻചക്രം സലീമിന്റെ തലയിലൂടെ കയറിയിറങ്ങി.ഗുരുതരമായി പരിക്കേറ്റ സലീം തൽക്ഷണം മരിച്ചു. അപകടത്തെ തുടർന്ന് മാവൂർ കോഴിക്കോട് റോഡിൽ ഏറെനേരം ഗതാഗതം സ്ഥംഭിച്ചു. മെഡിക്കൽ കോളേജ് പോലീസ് സ്ഥലത്തെത്തിയാണ് ഗതാഗതം നിയന്ത്രിച്ചത്

Leave a Reply

Your email address will not be published.

Previous Story

നാടക പ്രവർത്തകൻ ഉമേഷ് കൊല്ലത്തെ ആദരിച്ചു

Next Story

സംസ്ഥാനത്ത് മിൽമ പാലിന് വില കൂട്ടില്ലെന്ന് മിൽമ ചെയർമാൻ

Latest from Local News

പുത്തൻ പരിഷ്കരണത്തിലേക്ക് കടക്കാൻ ഇന്ത്യൻ റെയിൽവേ. കൺഫേം ആയ ട്രെയിൻ ടിക്കറ്റുകളുടെ യാത്രാ തീയതി മാറ്റാം

പുത്തൻ പരിഷ്കരണത്തിലേക്ക് കടക്കാൻ ഇന്ത്യൻ റെയിൽവേ. കൺഫേം ആയ ട്രെയിൻ ടിക്കറ്റുകളുടെ യാത്രാ തീയതി മാറ്റി നൽകാനുള്ള സ‍ൗകര്യം ഏർപ്പെടുത്തും എന്ന്

കോഴിക്കോട്ഗവ മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 08-10-25 ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ പ്രധാനഡോക്ടർമാർ

08-10-25. ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ. പ്രധാനഡോക്ടർമാർ മെഡിസിൻ വിഭാഗം ഡോ.ജയചന്ദ്രൻ സർജറിവിഭാഗം ഡോ രാജൻ കുമാർ ഓർത്തോ വിഭാഗം ഡോ

പേരാമ്പ്രയില്‍ പോളിടെക്‌നിക് കോളേജ്: പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ തീരുമാനം

പേരാമ്പ്ര ഗവ. പോളിടെക്‌നിക് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന

തദ്ദേശ പൊതുതെരഞ്ഞെടുപ്പ്: സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് ഒക്ടോബര്‍ 13 മുതല്‍ 21 വരെ

തദ്ദേശ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ സംവരണ വാര്‍ഡുകള്‍ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് ഒക്ടോബര്‍ 13 മുതല്‍ 21 വരെ നടക്കുമെന്ന്