വടകര വില്യാപ്പള്ളി ടൗണിൽ ആർജെഡി പ്രവർത്തകന് വെട്ടേറ്റു. ആർജെഡി വില്യാപ്പള്ളി പഞ്ചായത്ത് ജോ. സെക്രട്ടറി മനക്കൽ താഴെ കുനി എം.ടി.കെ. സുരേഷിനാണ് വെട്ടേറ്റത്.
തിങ്കളാഴ്ച വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം. ലാലു എന്ന ശ്യാംലാലാണ് ആക്രമണം നടത്തിയതെന്നാണ് വിവരം. പോലീസ് അന്വേഷണം ആരംഭിച്ചു. പരിക്കേറ്റ സുരേഷിനെ വടകര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മാസങ്ങൾക്ക് മുമ്പ് ആർജെഡി യുവജന സംഘടനയുടെ വില്യാപ്പള്ളി കുളത്തൂരിലെ പഠനക്യാമ്പിന്‍റെ വേദി തീയിട്ട് നശിപ്പിച്ചിരുന്നു. സംഭവത്തിൽ ശ്യാം ലാലിനെതിരേ സുരേഷ് പരാതി നൽകിയിരുന്നു. കേസിൽ ഇയാളെ അറസ്റ്റ് ചെയ്തിരുന്നില്ല. സംഭവത്തിൽ ആർജെഡി പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ട്.