പി.പി. രാജൻ കലാ സാംസ്കാരിക കേന്ദ്രം ലൈബ്രറി & റീഡിംഗ് റൂം അരീക്കൽ താഴെ അഭിമുഖ്യത്തിൽ ഗ്രന്ഥാശാല ദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു. അധ്യാപകരായ ശാരദ ടീച്ചർ, ശിവൻ മാസ്റ്റർ, ഗീത ടീച്ചർ, നാരായണി ടീച്ചർ, ബാലചന്ദ്രൻ മാസ്റ്റർ എന്നിവർ ചേർന്ന് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. അഡ്വ: പി. ടി. ഉമേന്ദ്രൻ പതാക ഉയർത്തി.
മാറുന്ന കാലത്തെ വായന എന്ന വിഷയത്തെ ആസ്പദമാക്കി കരുണൻ കോയച്ചാട്ടിൽ പ്രഭാക്ഷണം നടത്തി. പുസ്തക സമാഹരണം ലൈബ്രറേറിയൻ ജയശ്രീ അടിയാട്ടിൽ ഏറ്റുവാങ്ങി. മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കം കുറിച്ചു. അഡ്വ: പി.ടി. ഉമേന്ദ്രൻ അദ്യക്ഷത വഹിച്ച ചടങ്ങിൽ നടേരി ഭാസ്ക്കരൻ, ലിജിന സനൂജ് ഒ.കെ. ബാലൻ, കല്യാണി ശ്രീരഞ്ജിനി, മഞ്ജുള നമ്പ്യാക്കൽ എന്നിവർ സംസാരിച്ചു. അരീക്കൽ ഷീബ, പി.ടി. ഉമേഷ്, അമ്യത, ബജിഷ, ശ്രീജിത്ത് ആർ.ടി. രഞ്ജിനി, ദിനേശൻ തച്ചോത്ത്, മഹേഷ് ശ്രീവത്സം, സുജാത അരീക്കൻ ഗോപിക സി.വി.എന്നിവർ നേതൃത്വം നൽകി.