വയസ്സാകുമ്പോൾ പലവിധ രോഗങ്ങൾക്ക് ദിവസത്തിൽ പല സമയങ്ങളിലും മരുന്നുകൾ കഴിക്കേണ്ടി വരുന്നു. പ്രമേഹം, പ്രഷർ, കൊളസ്‌ട്രോൾ, കരൾ, വൃക്ക, രക്തചംക്രമണം തുടങ്ങി മരുന്നുകൾ സമയം പാലിച്ച് കഴിക്കാനും തെറ്റാതെ സൂക്ഷിക്കാനും സഹായിക്കുന്നതാണ് മരുന്നുപെട്ടികൾ.
ആഴ്ചയിലെ ഏഴു ദിവസങ്ങൾക്കായി പ്രത്യേകം നിറങ്ങളിലുള്ള അറകൾ, രാവിലെ–ഉച്ച–രാത്രി–ബാക്ക്‌അപ്പ് എന്നിങ്ങനെ നാലു വിഭാഗങ്ങളായി ക്രമീകരിച്ചിരിക്കുന്നു. ആകെ 28 അറകളുള്ള ഇത്തരം പെട്ടികളിൽ ഓരോ ദിവസത്തെയും അറകൾ പ്രത്യേകം പുറത്തെടുത്തു തിരികെ വെക്കാനും സൗകര്യമുണ്ട്.എയർടൈറ്റ് സംവിധാനമുള്ളതിനാൽ മരുന്നുകൾ ഈർപ്പത്തിൽ നിന്ന് സംരക്ഷിക്കപ്പെടും. യാത്രയ്ക്കും ഏറെ അനുയോജ്യമാകുന്ന ഇത്തരം പെട്ടികളിൽ ആവശ്യമായ മരുന്നുകൾ മുൻകൂട്ടി സൂക്ഷിച്ച് ആവശ്യമുള്ളപ്പോൾ എളുപ്പത്തിൽ എടുത്ത് കഴിക്കാനാകും.
ബാക്ക്‌അപ്പ് അറയിൽ പ്രത്യേക സാഹചര്യങ്ങളിൽ മാത്രം ഉപയോഗിക്കേണ്ട മരുന്നുകളും സൂക്ഷിക്കാവുന്നതാണ്.200 മുതൽ 800 രൂപ വരെയുള്ള നിരക്കിൽ വിവിധ മോഡലുകളിൽ മരുന്നുപെട്ടികൾ ആമസോണിൽ ലഭ്യമാണ്. BPA-രഹിത സാമഗ്രികളിൽ നിർമ്മിച്ചതിനാൽ നൂറുശതമാനം സുരക്ഷിതമാണെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു.