കേരള പ്രവാസി സംഘം കൊയിലാണ്ടി ഏരിയാ സമ്മേളനത്തിനു മുന്നോടിയായുള്ള ചേമഞ്ചേരി മേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്തു

ചേമഞ്ചേരി: കേരള പ്രവാസി സംഘം കൊയിലാണ്ടി ഏരിയാ സമ്മേളനത്തിനു മുന്നോടിയായുള്ള ചേമഞ്ചേരി മേഖലാ സമ്മേളനം സംഘടന ജില്ലാ ട്രഷറർ മാങ്ങോട്ടിൽ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.  മുതിർന്ന അംഗം ചന്ദ്രൻ സാന്ദ്രം പതാക ഉയർത്തി. അഷ്റഫ് പൂക്കാട് അനുശോചന പ്രമേയം അവതരിപ്പിച്ചു. മേഖലാ സെക്രട്ടറി എം.കെ. രാമകൃഷ്ണൻ പ്രവർത്തനറിപ്പോർട്ടും, ഏരിയാ സെക്രട്ടറി പി ചാത്തു സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.

കേരള സർക്കാർ നടപ്പിലാക്കി വരുന്ന പ്രവാസി ക്ഷേമപദ്ധതികൾക്ക് കേന്ദ്രഗവൺമെൻ്റ് ധനസഹായം അനുവദിക്കണമെന്ന പ്രമേയം സമ്മേളനം അംഗീകരിച്ചു. മേഖലാ വൈസ് പ്രസിഡൻ്റ് ഷാജി മലയിൽ പ്രമേയം അവതരിപ്പിച്ചു. എം.കെ. രാമകൃഷ്ണൻ സെക്രട്ടറിയായും, അഷ്റഫ് പൂക്കാട് പ്രസിഡൻ്റായും, പി കെ.ഉണ്ണികൃഷ്ണൻ ട്രഷററുമായി 15 അംഗ കമ്മിറ്റിയെ സമ്മേളനം തിരഞ്ഞെടുത്തു. പൂക്കാട് എഫ് എഫ് ഹാളിൽ പി കെ ഉണ്ണികൃഷ്ണൻ്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിന് ചന്ദ്രൻ സാന്ദ്രം നന്ദി രേഖപ്പെടുത്തി.

Leave a Reply

Your email address will not be published.

Previous Story

കെഎസ്‌യു പ്രവർത്തകരെ മുഖംമൂടിയും കൈവിലങ്ങും ധരിപ്പിച്ച് കോടതിയിൽ ഹാജരാക്കിയ സംഭവത്തിൽ വടക്കാഞ്ചേരി എസ്എച്ച്ഒ യു.കെ. ഷാജഹാന് സ്ഥലം മാറ്റം

Next Story

കൊയിലാണ്ടി കുറുവങ്ങാട് കൊടുന്താര്‍കുനി പി.എസ്.രാജലക്ഷ്മി അന്തരിച്ചു

Latest from Local News

ഗോപാലപുരം തെക്കേ തൈക്കണ്ടി (പടിഞ്ഞാറയിൽ മീത്തൽ) സോമൻ അന്തരിച്ചു

കൊയിലാണ്ടി: ഗോപാലപുരം തെക്കേ തൈക്കണ്ടി (പടിഞ്ഞാറയിൽ മീത്തൽ) സോമൻ (87) അന്തരിച്ചു. ഭാര്യ ദേവകി. മകൻ പരേതനായ സുധീർ. അച്ഛൻ പരേതനായ

കൊയിലാണ്ടി കുറുവങ്ങാട് കൊടുന്താര്‍കുനി പി.എസ്.രാജലക്ഷ്മി അന്തരിച്ചു

കൊയിലാണ്ടി: കുറുവങ്ങാട് കൊടുന്താര്‍കുനി പി.എസ്.രാജലക്ഷ്മി (53) അന്തരിച്ചു. ഭര്‍ത്താവ് വിനോദ്. സഹോദരിമാര്‍ ഗിരിജ, തുളസി, സുനിത. സഞ്ചയനം ചൊവ്വാഴ്ച.

പയ്യോളി മഹിളാ കോൺഗ്രസ്സ് സ്ഥാപകദിനാചരണം നടത്തി

പയ്യോളി മഹിളാ കോൺഗ്രസ്സ് പയ്യോളി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്ഥാപകദിനാചരണം നടത്തി.  പയ്യോളി കോൺഗ്രസ്സ് ഭവനിൽ നടന്ന ചടങ്ങിൽ മഹിളാ കോൺഗ്രസ്സ്

കെപിഎസ്ടിഎ കുന്നുമ്മൽ ഉപജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സ്വദേശ് മെഗാ ക്വിസ് മത്സരം ആവേശമായി

കുറ്റ്യാടി: കെപിഎസ്ടിഎ കുന്നുമ്മൽ ഉപജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സ്വദേശ് മെഗാ ക്വിസ് മത്സരം ശ്രദ്ധേയമായി. ഉപജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നും

മേലൂർ കെ.എം. എസ് ലൈബ്രറിയിൽ ഗ്രന്ഥശാലാ ദിനാചരണ പരിപാടികൾ തുടങ്ങി

  മേലൂർ കെ.എം. എസ് ലൈബ്രറിയിൽ പരിപാടികൾ രക്ഷാധികാരി പി. വിശ്വൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കാലത്ത് ലൈബ്രറിയിലെ മുതിർന്ന അംഗം