ലഹരിക്കെതിരെ നടപടി ആവശ്യപ്പെട്ട് ഗാന്ധി ദർശൻ സമിതി മുഖ്യമന്ത്രിക്ക് നൽകുന്ന ഒരു ലക്ഷം ഒപ്പു ശേഖരണത്തിൻ്റെ ഭാഗമായി നടത്തുന്ന കുറ്റ്യാടി ബ്ലോക്ക് തല സിഗ്നേച്ചർ ക്യാമ്പയിൻ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് ശ്രീജേഷ് ഊരത്ത് ഉദ്ഘാടനം ചെയ്തു. ഗാന്ധി ദർശൻ സമിതി ജില്ലാ സെക്രട്ടറി വി വി നിയാസ് അധ്യക്ഷത വഹിച്ചു. തായന ബാലാമണി, കെ പി അബ്ദുൾ മജീദ്, സന്ധ്യ കണ്ടോട്, സി കെ രാചചന്ദ്രൻ,എ ടി ഗീത, പി കെ ഷമീന, കെ കെ നഫീസ, വി.വി ഫാരിസ് എ കെ വിജീഷ്, കെ കെ റബാഹ് എന്നിവർ പ്രസംഗിച്ചു.
