നന്തി പള്ളിക്കര റോഡ് കെട്ടി അടച്ച് മണ്ണ്മല നിർമ്മിക്കുന്നതിന് പകരം സ്പാൻ ബ്രിഡ്ജ് നിർമിക്കുക എന്ന ആവശ്യവുമായി ഒരുവർഷത്തിലേറെയായി നന്തി നിവാസികൾ പരിശ്രമിക്കുന്നു. ഇതിനെതിരെ അനുകൂല മറുപടി അധികാരികളുടെ ഭാഗത്ത് നിന്ന് ഇതുവരെ കിട്ടാത്തത് കൊണ്ട് പ്രത്യക്ഷ സമരം സംഘടിപ്പിക്കാൻ കമ്മറ്റി തീരുമാനിച്ചു. സമര സൂചനയായി നന്തിയിൽ 16 – 09- 2025 ന് രാവിലെ 10.30 മുതൽ 17- 09- 2025 ന് രാവിലെ 10.30 വരെ 24 മണിക്കൂർ ഉപവാസ സമരം നടത്തുന്നു.