മൂടാടി ഗ്രാമപഞ്ചായത്ത് വയോജന ക്ഷേമ പദ്ധതിയുടെ ഭാഗമായ മുതിർന്ന പൗരന്മാർക്കുള്ള യോഗ പരിശീലനം ഗ്രാമപഞ്ചായത്ത് പ്രസി ഡൻ്റ് സി.കെ. ശ്രീകുമാർ ഉത്ഘാടനം ചെയ്തു പുറക്കൽ ജി.എൽ.പി. സ്കൂൾ ഹിൽബസാറിലാണ് ആദ്യ ബാച് തുടങ്ങിയത് . എല്ലാവാർഡുകളിലും വായനശാലകൾ കേന്ദീകരിച്ച് വയോജനക്ള് ബുകളും വാർഡ് തല വയോജന അയൽ സഭകളും രൂപീകരിച്ചിട്ടുണ്ട് -ക്ഷേമ കാര്യ സ്റ്റാൻ്റിംഗ് കമമിറ്റി ചെയർപേഴ്സൺ എം.പി. അഖില അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ പപ്പൻ മൂടാടി സ്വാഗതം പറഞു – ആയുർവേദ ഡോക്ടർ സീമ സെബാസ്റ്റ്യൻ – സി.കെ. വാസു മാസ്റ്റർ – എന്നിവർ സംസാരിച്ചു. കെ.പി നാണു മാസ്റ്റർ നന്ദി പറഞ്ഞു
