കൃഷ്ണ ലീലകൾ നിറഞ്ഞ് നാടും നഗരവും

ശ്രീകൃഷ്ണ ജയന്തി ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ നാടെങ്ങും ആഘോഷിച്ചു. കൃഷ്ണ ഭക്തിയിൽ നാടും നഗരവും ലയിച്ചു. ആന്തട്ട ശ്രീരാമകൃഷ്ണ മഠം, ഏഴു കുടിക്കൽ ശ്രീകുറുംബ ഭഗവതി ക്ഷേത്ര പരിസരം , വലിയ മങ്ങാട് അറയിൽ ശ്രീകുറുംബഭഗവതി ക്ഷേത്ര പരിസരം, ചെറിയ മങ്ങാട് കോട്ടയിൽ ശ്രീ ദുർഗ്ഗാ ഭഗവതി ക്ഷേത്ര പരിസരം, മനയടത്ത് പറമ്പിൽ ക്ഷേത്രപരിസരം, വിരുന്നു കണ്ടി ശ്രീകുറുംബാഭഗവതി ക്ഷേത്രപരിസരം, ഉപ്പാല ക്കണ്ടി ശ്രീഭദ്രകാളി ക്ഷേത്ര പരിസരം, കൊരയങ്ങാട് ഭഗവതി ക്ഷേത്ര പരിസരം, കൊല്ലം വേദവ്യാസവിദ്യാലയം, മണമൽ നിത്യാനന്ദാശ്രമം, കോതമംഗലം ശ്രീമഹാവിഷ്ണു. ക്ഷേത്രപരിസരം, തച്ചം വള്ളി ക്ഷേത്ര പരിസരം, കുറുവങ്ങാട് ശിവക്ഷേത്രപരിസരം.കണയങ്കോട് കിടാരത്തിൽ ശ്രീതലച്ചി ല്ലോൻ ഭഗവതി ക്ഷേത്ര പരിസരം, പെരു വെട്ടൂർ ചെറിയ പ്പുറം ക്ഷേത്ര പരിസരം എന്നിവിടങ്ങളിൽ നിന്നും ആരംഭിച്ച ശോഭായാത്രകൾ കൊരയങ്ങാട് തെരുവിൽ സംഗമിച്ച് കൊയിലാണ്ടിസ്റ്റേഡിയത്തിൽ സമാപിച്ചു. നിശ്ചല ദൃഷ്യങ്ങൾ, താലപ്പൊലി, മുത്തു കുടകൾ എന്നിവ ശോഭായാത്രക്ക് ചാരുതയേകി

Leave a Reply

Your email address will not be published.