രക്തശാലി ഔഷധ നെൽകൃഷി നടീൽ ഉത്സവം നടത്തി

കൃഷി ശ്രീ കാർഷിക സംഘം കൊയിലാണ്ടിയും FMR ഇന്ത്യ ആശാനികേതൻ നന്തി ബസാറും സംയുക്തമായി കരനെൽകൃഷി ആരംഭിച്ചു. ആശാനികേതനിലെ ഇന്റലക്ച്ചലി ഡിസ്ഏബിൾഡായിട്ടുള്ള അറുപത്തഞ്ചിൽ പരം വിദ്യാർത്ഥികളാണ് കൃഷിക്ക് നേതൃത്വം നൽകുന്നത്. ചടങ്ങ് മൂടാടി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.ശ്രീകുമാർ ഉദ്ഘാടനം നിർവഹിച്ചു. മൂടാടി കൃഷി ഓഫീസർ ശ്രീമതി ഫൗസിയ പദ്ധതി വിശദീകരിച്ചു. FMR ചെയർമാൻ പ്രേമാനന്ദ് ഒ.കെ അധ്യക്ഷനായി. കൃഷി ശ്രീ സിക്രട്ടറി രാജഗോപാലൻ, പ്രസിഡണ്ട് പ്രമോദ് രാരോത്ത് എന്നിവർ സംസാരിച്ചു. ട്രഷറർ അബൂബക്കർ, പി.എം ബിജു, ഗവേണിങ്ങ് കമ്മിറ്റി മെമ്പർമാരായ ഡോ.ശ്രീധരൻ, അഡ്വ കെ.ബി ജയകുമാർ,അശോക് രാജഗോപാൽ റിട്ട. കൃഷി വകുപ്പ് ജൂനിയർ സൂപ്രണ്ട് ശശീന്ദ്രൻ എന്നിവർ ആശംസയർപ്പിച്ചു സംസാരിച്ചു. കോർ മെമ്പർമാരായ മുഹമ്മദ് ഫസൽ, മുരളി,  കനക , കമ്യൂണിറ്റി ലീഡർ ജ്യോതി സൂസൻ എന്നിവർ ഉപഹാരം നൽകി. കെയർ ഗിവർ ശ്രീമതി സിന്ധു ദേവി നന്ദി അറിയിച്ചു.

Leave a Reply

Your email address will not be published.

Previous Story

13-09-2025 ലെ മന്ത്രിസഭായോഗ തീരുമാനങ്ങൾ – മുഖ്യമന്ത്രിയുടെ ഓഫീസ്

Next Story

അരങ്ങാടത്ത് മാവുള്ളിപ്പുറത്തൂട്ട് ശരൂപ് അന്തരിച്ചു

Latest from Local News

2025ലെ ഓടക്കുഴൽ പുരസ്കാരം ഇ.പി രാജഗോപാലിന്

 2025ലെ ഓടക്കുഴൽ പുരസ്കാരം പ്രഖ്യാപിച്ചു. സാഹിത്യ വിമർശകൻ ഇ.പി രാജഗോപാലിനാണ് പുരസ്കാരം. സാഹിത്യ വിമർശന ഗ്രന്ഥമായ ‘ഉൾക്കഥ’ യ്ക്കാണ് അവാർഡ്. ഫെബ്രുവരി

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 13 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും…

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 13 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും…     1.ജനറൽ മെഡിസിൻ വിഭാഗം ഡോ.

പൂക്കാട് കുഞ്ഞിക്കുളങ്ങര വില്ലെഴുന്നള്ളിപ്പ് മഹോത്സവത്തിന് കൊടിയേറി

കൊയിലാണ്ടി: പൂക്കാട് കുഞ്ഞികുളങ്ങര മഹാഗണപതി ക്ഷേത്രത്തിൽ വില്ലെഴുന്നള്ളിപ്പ് മഹോത്സവത്തിന് കൊടിയേറി. 11ന് തിങ്കളാഴ്ച വൈകിട്ട് 4 മണിക്ക് നടന്ന കൊടിയേറ്റത്തിന് മേൽശാന്തി