മേപ്പയ്യൂർ: കഴിഞ്ഞ 62 വർഷമായി മേപ്പയ്യൂർ പഞ്ചായത്ത് ഭരണം കയ്യാളി വികസന മുരടിപ്പ് നടത്തിയ മുച്ചൂടും അഴിമതി നടത്തിയ മേപ്പയ്യൂർ പഞ്ചായത്ത് ഭരണസമിതിയുടെ കെടുകാര്യസ്ഥതക്കെതിരെ മേപ്പയ്യൂരിലെ ജനങ്ങൾ സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം. മേപ്പയൂർ പഞ്ചായത്ത് ഭരണ സമിതിയുടെ ദുർഭരണത്തിനെതിരെ മേപ്പയൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധറാലിക്ക് ശേഷം നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഷാഫി ചാലിയം. മുസ്‌ലിം ലീഗ് പഞ്ചായത്ത് പ്രസിഡൻ്റ് കമ്മന അബ്ദുറഹിമാൻ അധ്യക്ഷനായി. യൂത്ത് ലീഗ് ദേശീയ സെക്രട്ടറി സാജിത് നടുവണ്ണൂർ മുഖ്യപ്രഭാഷണം നടത്തി. എം.എം അഷറഫ്, കെ.എം.എ അസീസ്, ആർ.കെ മുനീർ, സി.എച്ച് ഇബ്രാഹിം കുട്ടി, എ.വി അബ്ദുല്ല, ടി.കെ.എ ലത്തീഫ്, എം.കെ.സി കുട്ട്യാലി, ഒ.മമ്മു, മൂസ കോത്തമ്പ്ര, എം.കെ.അബ്ദുറഹിമാൻ, ഷർമിന കോമത്ത്, പറമ്പാട്ട് സുധാകരൻ, എ.പി അസീസ്, കരീം കോച്ചേരി, വി.പി ജാഫർ, എം.കെ ഫസലുറഹ്മാൻ, റാബിയ എടത്തിക്കണ്ടി, സറീന ഒളോറ, അഷീദ നടുക്കാട്ടിൽ, മുഹമ്മദ് ഷാദി എന്നിവർ സംസാരിച്ചു. പ്രതിഷേധ പ്രകടനത്തിന് കീപ്പോട്ട് അമ്മത്, ഇല്ലത്ത് അബ്ദുറഹിമാൻ, മുജീബ് കോമത്ത്, ടി.കെ അബ്ദുറഹിമാൻ, ഐ.ടി.അബ്ദുസലാം, അജിനാസ് കാരയിൽ, വി.വി നസ്റുദ്ദീൻ, റാമിഫ് അബ്ദുള്ള, അഫ്നാൻ കള്ളനക്കൊത്തി എന്നിവർ നേതൃത്വം നൽകി.
Latest from Local News
ജെസിഐ കൊയിലാണ്ടിയുടെ 44 മത് സ്ഥാനാരോഹണചടങ്ങ് ഡിസംബർ 12ന് പൂക്കാട് CSCB ഹാളിൽ വെച്ച് നടന്നു. മുൻ ജെസി നാഷണൽ പ്രസിഡണ്ട്
ചേമഞ്ചേരി ചൊയ്യക്കാട്ടെ സജീഷ് ഉണ്ണി ശ്രീജിത്ത് മണി സേവാ കേന്ദ്രം ആക്രമിച്ച് ജനൽ ചില്ലകളും ഫർണീച്ചറുകളും അടിച്ച് തകർത്തതിലും പുസ്തകങ്ങൾ കരി
പൂക്കാട്, പനായി റോഡ് നെല്ല്യേടത്ത് അബ്ദുള്ള കോയ (67) അന്തരിച്ചു. ഭാര്യ : തിരുവമ്പാടി ഖാസിയായിരുന്ന പരേതനായ വണ്ടൂർ മുഹമ്മദ് മുസ്ലിയാരുടെ
ബലാത്സംഗക്കേസുമായി ബന്ധപ്പെട്ട് രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയെ നാളെ ചോദ്യം ചെയ്യാൻ വിളിപ്പിക്കേണ്ടതില്ലെന്ന് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി.) തീരുമാനിച്ചു. രാഹുലിന് അനുവദിച്ച
കാപ്പാട് : വികാസ് നഗർ വടക്കയിൽ പ്രദീപൻ ( 54) അന്തരിച്ചു.പരേതരായ വടക്കയിൽ കോരപ്പൻ്റെയും അമ്മാളുവിൻ്റെയും മകനാണ്. ഭാര്യ: ജയ മക്കൾ:







