കുന്നുമ്മൽ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം ഉദ്ഘാടനം ചെയ്തു

കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് സാമൂഹികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തിയതിൻ്റെ ഉദ്ഘാടനം
കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എംഎൽഎ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ചന്ദ്രി അധ്യക്ഷയായി. വൈസ് പ്രസിഡന്റ് മുഹമ്മദ് കക്കട്ടിൽ, കുന്നുമ്മൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ റീത്ത, സ്ഥിരം സമിതി അധ്യക്ഷരായ ലീബ സുനിൽ, എൻ.കെ ലീല, എം.പി കുഞ്ഞിരാമൻ, ബ്ലോക്ക് മെമ്പർമാരായ ടി.പി.പി വിശ്വനാഥൻ, കെ.ഒ. ദിനേശൻ, കെ.സി മുജീബ് റഹ്മാൻ, ഗ്രാമപഞ്ചായത്ത് അംഗം മുരളി കുളങ്ങരത്ത്, ആരോഗ്യ കേരളം പ്രോഗ്രാം മാനേജർ ഡോ. സി.കെ ഷാജി, കുറ്റ്യാടി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. അനുരാധ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ.കെ സുരേഷ്, ജമാൽ മെകേരി, എ.വി നാസറുദ്ദീൻ, വി.വി പ്രഭാകരൻ, വി. രാജൻ, അജിത നടേമ്മൽ, ആർ.സി വിനോദ്, മെഡിക്കൽ ഓഫീസർ ഡോ. സജിത, ഡോ. സുനിൽ, ഹെൽത്ത്‌ ഇൻസ്‌പെക്ടർ ജയൻ, സിനില എന്നിവർ സംസാരിച്ചു.
കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയതോടെ വൈകിട്ട് 6 വരെ ആശുപത്രി പ്രവർത്തിക്കും.

Leave a Reply

Your email address will not be published.