രാജ്യത്ത് ആദ്യമായി സ്ത്രീകള്‍ക്കായി പ്രത്യേക വെല്‍നസ് ക്ലിനിക്കുകള്‍ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

രാജ്യത്ത് ആദ്യമായി സ്ത്രീകള്‍ക്കായി പ്രത്യേക വെല്‍നസ് ക്ലിനിക്കുകള്‍ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. എല്ലാ ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലും ചൊവ്വാഴ്ചകളില്‍ ക്ലിനിക് പ്രവര്‍ത്തിക്കുമെന്നും സ്ത്രീകള്‍ക്കായി സൗജന്യ പരിശോധനകളുണ്ടാകുമെന്നും വീണാ ജോര്‍ജ് വ്യക്തമാക്കി. രാജ്യത്തെ ആദ്യത്തെ സ്ത്രീകള്‍ക്ക് മാത്രമായുള്ള ക്ലിനികിന്റെ ഉദ്ഘാടനം സെപ്തംബര്‍ 16ന് നടക്കുമെന്നാണ് ആരോഗ്യ മന്ത്രിയുടെ വിശദീകരണം. പരമാവധി സ്ത്രീകള്‍ വെല്‍നസ് ക്ലിനിക്കുകളില്‍ വന്ന് പരിശോധന നടത്തണമെന്നും വീണാ ജോര്‍ജ് പറഞ്ഞു.

Leave a Reply

Your email address will not be published.