ചികിത്സ മുതൽ വീട് നിർമ്മാണത്തിന് വരെ സഹായം, പോലീസ് സഹകരണ സംഘം ‘സുരക്ഷിതബാങ്ക്’ മാതൃകയായി

തിരുവനന്തപുരം : തിരുവനന്തപുരം പൊലീസ് സഹകരണ സംഘം സംസ്ഥാനത്ത് തന്നെ സുരക്ഷിതമായ സഹകരണ ബാങ്കായി മാറി. 1978-ൽ ചെറിയ തുടക്കത്തിൽ നിന്നുയർന്ന സംഘം ഇന്ന് 400 കോടി രൂപയുടെ നിക്ഷേപവും 370 കോടി വായ്പയും കൈകാര്യം ചെയ്യുന്നു. അംഗങ്ങൾ മുഴുവൻ പൊലീസുകാരായതിനാൽ വിശ്വാസ്യതയും സാമ്പത്തിക അച്ചടക്കവുമാണ് വളർച്ചയുടെ അടിസ്ഥാനം.

         സഹകരണ ബാങ്ക് മാത്രമല്ല, സംഘം സാമൂഹ്യസേവനത്തിന്റെയും വ്യാപാരത്തിന്റെയും വഴികളിലും മാതൃകയായി. നന്ദാവനത്ത് പ്രവർത്തിക്കുന്ന സഹകരണ സൂപ്പർ ബസാർ വഴി പൊതുജനങ്ങൾക്കും 40 ശതമാനം വരെ വിലക്കിഴിവിൽ സാധനങ്ങൾ ലഭ്യമാക്കുന്നു. സ്കൂൾ മാർക്കറ്റുകളിൽ കുട്ടികൾക്കാവശ്യമായ പുസ്തകങ്ങളും ഉപകരണങ്ങളും 60–70 ശതമാനം വിലക്കിഴിവിൽ ലഭിക്കും. മെഡിക്കൽ സ്റ്റോറിൽ 20 മുതൽ 80 ശതമാനം വരെ വിലക്കിഴിവിൽ മരുന്നുകളും ലഭ്യമാണ്. കിടപ്പുരോഗികൾക്ക് 5 കിലോമീറ്റർ പരിധിയിൽ സൗജന്യ ഹോം ഡെലിവറിയും ബാങ്ക് ഒരുക്കുന്നു.

         ദിവസം 10 ലക്ഷം രൂപയുടെ വ്യാപാരമാണ് സൂപ്പർ ബസാറിൽ നടക്കുന്നത്. അടുത്തിടെ നെടുമങ്ങാട്, നെയ്യാറ്റിൻകര, ആറ്റിങ്ങൽ എന്നിവിടങ്ങളിലും ശാഖകൾ തുടങ്ങും. ബാങ്കിങ് ലാഭം വെറുതെ സൂക്ഷിക്കാതെ ലാഭകരമായ പദ്ധതികളിൽ നിക്ഷേപിക്കുന്നതും അംഗങ്ങളുടെ ക്ഷേമത്തിനുള്ള മുൻഗണനയുമാണ് വിജയത്തിന്റെ രഹസ്യം.

Leave a Reply

Your email address will not be published.

Previous Story

നടുവത്തൂർ നടേരിക്കടവ് ഉള്ളാടേരി റഫ്സിന അന്തരിച്ചു

Next Story

കണ്ണിനടിയിലെ കറുപ്പ് ഒഴിവാക്കാം ; ഭക്ഷണം തന്നെ മരുന്ന്

Latest from Local News

പൊതുരംഗത്തെ പ്രവർത്തന മികവിനുള്ള സൈമ സൂര്യപ്രഭ പുരസ്കാരം കെ ഗീതാനന്ദന് സമർപ്പിച്ചു

ചെങ്ങോട്ടുകാവ്: പൊതുരംഗത്തെ പ്രവർത്തന മികവിനുള്ള സൈമ സൂര്യപ്രഭ പുരസ്കാരം കെ. ഗീതാനന്ദന് പന്തലായനി ബ്ലോക്ക് പ്രസിഡണ്ട് അശ്വതി ഷിനിലേഷ് സമ്മാനിച്ചു. സൈമയുടെ

ബഡ്‌സ്-ബി.ആര്‍.സി കലോത്സവത്തിന് തുടക്കം

കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ബഡ്‌സ്-ബി.ആര്‍.സി കലോത്സവം ‘മഴവില്ല് 2026’ ന് തുടക്കമായി. വെസ്റ്റ്ഹില്‍ ഗവ. പോളിടെക്‌നിക് കോളേജില്‍ രണ്ട്

മാടാക്കര വളപ്പിൽ വലിയ പുരയിൽ മമ്മത്കോയ അന്തരിച്ചു

മാടാക്കര: വളപ്പിൽ വലിയ പുരയിൽ മമ്മത്കോയ (83)അന്തരിച്ചു, ഭാര്യ ;മർഹും ഇമ്പിച്ചി ആയിശ മക്കൾ ജമീല (കണ്ണംകടവ്),ശെരീഫ(ബേപ്പൂർ),ലത്തീഫ് (മുൻ പഞ്ചായത്ത് മുസ്ലിംലീഗ്

പന്തലായനി ബ്ലോക്ക്‌ പഞ്ചായത്ത്‌ വർക്കിങ് ഗ്രൂപ്പ് ജനറൽ ബോഡി യോഗം

പന്തലായനി ബ്ലോക്ക്‌ പഞ്ചായത്ത്‌ 2026- 27 വർഷത്തെ പദ്ധതി ആസൂത്രണത്തിന്റെ ഭാഗമായുള്ള വർക്കിങ് ഗ്രൂപ്പ് ജനറൽബോഡി യോഗം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌

ഭിന്നശേഷി പെൻഷൻ വർദ്ധിപ്പിക്കണം: വിസ്‌ഡം യൂത്ത് എൻവിഷൻ

വടകര: 2016-ലെ ഭിന്നശേഷി അവകാശ നിയമം അനുശാസിക്കുന്ന രീതിയിൽ ഭിന്നശേഷി പെൻഷൻ വർദ്ധിപ്പിക്കണമെന്ന് വിസ്‌ഡം ഇസ്ലാമിക് യൂത്ത് ഓർഗനേസഷൻ കാഴ്ച പരിമിതർക്കായി