13-09-2025 ലെ മന്ത്രിസഭായോഗ തീരുമാനങ്ങൾ – മുഖ്യമന്ത്രിയുടെ ഓഫീസ്

13-09-2025 ലെ മന്ത്രിസഭായോഗ തീരുമാനങ്ങൾ – മുഖ്യമന്ത്രിയുടെ ഓഫീസ്

2025ലെ കേരള ഏക കിടപ്പാടം സംരക്ഷണ ബിൽ കരടിന് അംഗീകാരം നൽകി.

തങ്ങളുടെ നിയന്ത്രണത്തിലല്ലാത്ത കാരണത്താൽ (മനപ്പൂർവമായി വീഴ്ച വരുത്താത്ത) തിരിച്ചടവ് മുടങ്ങിയെന്ന് നിർദിഷ്ട സമിതികൾ കണ്ടെത്തിയ കേസുകളിൽ അവരുടെ ഏക പാർപ്പിടം നഷ്ടപ്പെടും എന്ന അവസ്ഥ വരുമ്പോൾ പാർപ്പിടാവകാശം സംരക്ഷിക്കുന്ന ബില്ലാണിത്. പ്രതിവർഷം മൂന്നുലക്ഷം രൂപയിൽ താഴെ വരുമാനം ഉള്ളവർക്കും ആകെ വായ്പാതുക 5 ലക്ഷം രൂപയും പിഴയും പിഴപ്പലിശയും അടക്കം 10 ലക്ഷം രൂപയും കവിയാത്ത കേസുകൾക്കുമാണ് കർശന ഉപാധികളോടെ നിയമപരിരക്ഷ ലഭിക്കുക.

2025ലെ വന്യജീവി സംരക്ഷണ ഭേദഗതി ബില്‍ കരട് മന്ത്രിസഭായോഗം അംഗീകരിച്ചു.

കേന്ദ്ര വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യുന്നതിനുള്ളതാണ് ബില്ല്. ഇന്ത്യയിൽ ആദ്യമായാണ് ഒരു സംസ്ഥാനം കേന്ദ്ര നിയമത്തിൽ ഇത്തരമൊരു ഭേദഗതി കൊണ്ടുവരുന്നത്. 

1961 ലെ കേരള വന നിയമം ഭേദഗതി ചെയ്യുന്നതിനുള്ള 2025ലെ കേരള വന ഭേദഗതി ബില്ലിൻ്റെ കരടിന് മന്ത്രിസഭായോഗം അംഗീകാരം നൽകി.

സ്വകാര്യ ഭൂമിയിലെ ചന്ദന മരങ്ങൾ വനം വകുപ്പ് മുഖേന മുറിച്ച് വില്പന നടത്തി അതിൻ്റെ വില കർഷകന് ലഭ്യമാക്കുന്നതിനുള്ള വ്യവസ്ഥയാണ് ബില്ലിലുള്ളത്.

കേരള കയർ തൊഴിലാളി ക്ഷേമനിധി ഭേദഗതി അംഗീകരിച്ചു.

2025ലെ കേരള വ്യവസായ ഏകജാലക ക്ലിയറൻസ് ബോർഡുകളും വ്യവസായ നഗരപ്രദേശ വികസനവും ഭേദഗതി കരട് ബിൽ അംഗീകരിച്ചു.

കേരള മുനിസിപ്പാലിറ്റി ആക്ട് ഭേദഗതി കരട് ബിൽ അംഗീകരിച്ചു.

കേരള പഞ്ചായത്ത് രാജ് ആക്ട് ഭേദഗതി കരട് ബിൽ അംഗീകരിച്ചു.

2025 ലെ കേരള സ്വകാര്യ കൈവശത്തിലുള്ള അധിക ഭൂമി ക്രമവൽക്കരണ ബിൽ കരട് അംഗീകരിച്ചു.
ക്രമവൽക്കരണം അനുവദിക്കുന്ന ഭൂമിക്ക് നിർണയിക്കപ്പെട്ട പ്രകാരം പരിധി ഏർപ്പെടുത്തും.

കാർഷികവൃത്തിയുമായി ബന്ധപ്പെട്ട് നടത്തിയിരുന്ന കാളപ്പൂട്ട്, കന്നുപൂട്ട്, മരമടി , ഉഴവ് മത്സരങ്ങൾ തുടർന്നും നടത്തുന്നതിന് ആവശ്യമായ നിയമനിർമാണം നടത്തുന്നതിനുള്ള കരട് ബില്ലിന് അംഗീകാരം നൽകി. 1960 ലെ കേന്ദ്രനിയമത്തിൽ ദേദഗതി വരുത്താനുള്ളതാണ് കരടു ബിൽ.

Leave a Reply

Your email address will not be published.

Previous Story

എൻ.എച്ച് 66 എലിവേറ്റഡ് ഹൈവേക്കായി നന്തി നിവാസികൾ പ്രക്ഷോഭത്തിലേക്ക്

Next Story

രക്തശാലി ഔഷധ നെൽകൃഷി നടീൽ ഉത്സവം നടത്തി

Latest from Main News

സംസ്ഥാനത്ത് രണ്ട് വയസിൽ താഴെയുള്ള കുട്ടികൾക്കായി ചുമമരുന്ന് നൽകരുത്​ കർശന നിയന്ത്രണമേർപ്പെടുത്തി ഡ്രഗ്സ് കൺട്രോളറുടെ സർക്കുലർ

സംസ്ഥാനത്ത് രണ്ട് വയസിൽ താഴെയുള്ള കുട്ടികൾക്കായി ചുമമരുന്ന് നൽകരുത്​ എന്നതടക്കം ഇവയുടെ വിൽപനക്ക്​ കർശന നിയന്ത്രണമേർപ്പെടുത്തി ഡ്രഗ്സ് കൺട്രോളറുടെ സർക്കുലർ. രണ്ട്

കോഴിക്കോട് ഗവ:*  *മെഡിക്കൽകോളേജ് ഹോസ്പിറ്റൽ *06.10.25.തിങ്കൾ.* *പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ*

*കോഴിക്കോട് ഗവ:*  *മെഡിക്കൽകോളേജ് ഹോസ്പിറ്റൽ *06.10.25.തിങ്കൾ.* *പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ* ▪️▪️▪️▪️▪️▪️▪️▪️  *1 മെഡിസിൻ വിഭാഗം* *ഡോ ഗീത പി.*  *2 സർജറി

‘സ്പൂൺ ഓഫ് മലബാർ’ ലോഞ്ചിങ് മന്ത്രി മുഹമ്മദ് റിയാസ് നിർവഹിച്ചു

കുടുംബശ്രീ സംസ്ഥാന മിഷൻ നടപ്പാക്കുന്ന ചലനം മെൻ്റർഷിപ്പിൻ്റെ ഭാഗമായി സൗത്ത് സിഡിഎസിൻ്റെ കീഴിൽ നല്ലളത്ത് ആരംഭിച്ച ‘സ്പൂൺ ഓഫ് മലബാർ’ ഓൺലൈൻ

പൂക്കാട് ഉപയോഗശൂന്യമായ കുളത്തിൽ അജ്ഞാതനായ യുവാവിന്റെ മൃതദേഹം

പൂക്കാട് പഴയ ടെലഫോൺ എക്സേഞ്ചിൻ്റെ പിന്നി ൽ ഉപയോഗ ശൂന്യമായ കുളത്തിൽ അജ്ഞാത യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. അസഹ്യമായ ദുർഗന്ധത്തെ തുടർന്നു