ഉള്ളിയേരി വേലമല കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തിൻ്റെ 23 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി പൂർത്തീകരിച്ചത്. എടമംഗലത്ത് ഗംഗാധരൻ നായരും ശോഭന ടീച്ചറും സൗജന്യമായി നൽകിയ രണ്ടര സെൻ്റ് സ്ഥലത്താണ് കിണറും പമ്പ് ഹൗസും നിർമിച്ചത്. അമ്പതോളം വരുന്ന കുടുംബങ്ങളിൽ 35 കുടുംബങ്ങൾക്ക് ഇതോടെ കുടിവെള്ളം ലഭിക്കും. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സമിതി അധ്യക്ഷൻ പി. സുരേന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. ഉള്ളിയേരി പഞ്ചായത്ത് പ്രസിഡൻ്റ് സി.അജിത അധ്യക്ഷയായി. ജില്ലാ ജില്ലാ പഞ്ചായത്ത് മെമ്പർ സിന്ധു സുരേഷ്, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ എം ബാലരാമൻ, സെക്രട്ടറി സുനിൽ ഡേവിഡ്, ഏ ഇ ഷീജ, കെ ടി സുകുമാരൻ, വാർഡ് മെമ്പർ സുജാതാ നമ്പൂതിരി, ശോഭന, കെ.കെ സത്യൻ, മണി കക്കഞ്ചേരി എന്നിവർ സംസാരിച്ചു.
