കോഴിക്കോട്: എടക്കാട് പ്രദേശത്തിൻ്റെ ചരിത്രം പറയുന്ന ‘പിൻകാഴ്ചകൾ’ എന്ന പുസ്തകത്തിന്റെ പ്രകാശനം നടത്തി. എടക്കാട് ദേശചരിത്ര പരമ്പരയിലെ മൂന്നാമത്തെ കൃതിയാണ് ഇത്. ഇതിനുമുമ്പ് ‘ആൽമരസ്മരണകൾ’, ‘എടക്കാട് ഡയറി’ എന്നീ പുസ്തകങ്ങൾ പുറത്തിറങ്ങിയിരുന്നു.
പ്രകാശനം എം.എൽ.എ രവീന്ദ്രൻ തോട്ടത്തിൽ നിർവ്വഹിച്ചു. സിനി ആർട്ടിസ്റ്റ് രാജേഷ് മല്ലർകണ്ടി പുസ്തകം ഏറ്റുവാങ്ങി. എടക്കാട് കൗൺസിലർ ടി. മുരളീധരൻ, മുൻ കൗൺസിലർ കെ.വി. ബാബുരാജ്, ശങ്കരനാരായണൻ, യുവ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് പ്രസിഡന്റ് രേഗേഷ്, സെക്രട്ടറി നിതിൻ മോഹൻ, രാഹുൽ വേട്ട്യേരി, ഉണ്ണിനായർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.