മലപ്പുറം തിരൂരിൽ മണൽക്കടത്ത് പിടികൂടാൻ ശ്രമിക്കുന്നതിനിടെ പൊലീസുകാരെ ലോറി ഇടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഘത്തെ പൊലീസ് പിടികൂടി. ആനപ്പടി മങ്ങോട്ട് സ്വദേശിയായ ലോറി ഡ്രൈവർ സുഹൈലിനെയും സംഘത്തെയുമാണ് പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തത്.
സംഭവം സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിരുന്നു. മണൽക്കടത്ത് തടയാൻ സിവിൽ ഡ്രസ്സിൽ പരിശോധന നടത്തുകയായിരുന്ന പൊലീസ് ഉദ്യോഗസ്ഥരെ കണ്ടപ്പോഴാണ് സുഹൈൽ ലോറി നിർത്താതെ ഓടിച്ചത്. പിന്നാലെ ബൈക്കിൽ എത്തിയിരുന്ന ജൂനിയർ എസ്.ഐയെയും സിവിൽ പൊലീസ് ഓഫീസറെയും ലോറിയോടെ ഇടിച്ചു വീഴ്ത്തുകയായിരുന്നു.
പിന്നീട് നടത്തിയ തിരച്ചിലിൽ പ്രതികളെയും ലോറിയെയും പൊലീസ് പിടികൂടി. സംഭവം സംബന്ധിച്ച് കേസെടുത്ത് അന്വേഷണം പുരോഗമിക്കുകയാണ്.