തലമുതിർന്ന കോൺഗ്രസ്സ് നേതാവ് പി.പി. തങ്കച്ചനുമായി പതിറ്റാണ്ടുകളായി ബന്ധപ്പെട്ട് പ്രവർത്തിക്കാൻ എനിക്ക് സന്ദർഭം ലഭിക്കുകയുണ്ടായി. കോൺഗ്രസ്സ് പ്രസ്ഥാനത്തിൽ സമാന ചിന്താഗതിക്കാരായിരുന്നു ഞങ്ങൾ. ഇന്ദിരാഗാന്ധിയുടെ നിലപാടുകൾ പൂർണ്ണമായി അംഗീകരിച്ചു കൊണ്ട് എറണാകുളം ജില്ലയിൽ നിലയുറപ്പിച്ച രണ്ട് പ്രമുഖനേതാക്കളായിരുന്നു പി.പി. തങ്കച്ചനും ടി.എച്ച്. മുസ്തഫയും. ലീഡർ കെ. കരുണാകരനുമായി ചേർന്ന് കോൺഗ്രസ്സ് പ്രസ്ഥാനം കെട്ടിപ്പടുക്കാൻ അക്കാലത്ത് നടത്തിയ നീക്കങ്ങൾ ശ്രദ്ധേയമായിരുന്നു. ഞാൻ കെ.പി.സി.സി. അദ്ധ്യക്ഷനായ ശേഷം അദ്ദേഹത്തെ വസതിയിലെത്തി പല ഘട്ടങ്ങളിൽ ആശയവിനിമയം നടത്തിയതോർക്കുന്നു. അൽപം ശാരീരികമായ അസ്വാസ്ഥ്യം അന്ന് തന്നെ അദ്ദേഹത്തിനു ഉണ്ടായിരുന്നു. പെരുമ്പാവൂർ മുനിസിപ്പൽ ചെയർമാനായി പ്രവർത്തിച്ച കാലവും ഓർമയിൽ ഉണ്ട്. യു.ഡി.എഫ്. കൺവീനർ എന്ന നിലയിൽ ഘടക കക്ഷികൾക്ക് സ്വീകാര്യനായിരുന്നു അദ്ദേഹം. ഭരണ പ്രതിപക്ഷ അംഗങ്ങളെ സമന്വയിപ്പിച്ചു കൊണ്ടുപോയ സ്പീക്കർ ആയിരുന്നു പി.പി. തങ്കച്ചൻ. വിവാദങ്ങൾക്ക് അതീതനായ ഒരു മന്ത്രി എന്ന നിലയിലും തങ്കച്ചൻ്റെ പ്രവർത്തനം ശ്രദ്ധിക്കപ്പെടുകയുണ്ടായി. 1978 ൽ ഞാൻ യൂത്ത് കോൺഗ്രസ്സ് സംസ്ഥാന അദ്ധ്യക്ഷനായ കാലത്ത് എറണാകുളം ജില്ലയിൽ യൂത്ത് കോൺഗ്രസ്സിന് ശക്തമായ അടിത്തറയുണ്ടാക്കാൻ സഹകരിച്ച നേതാവെന്ന നിലയിൽ പി.പി. തങ്കച്ചൻ ഞങ്ങൾക്കെല്ലാം പ്രിയങ്കരനായിരുന്നു.
Latest from Main News
പിഎം ശ്രീയുമായി ബന്ധപ്പെട്ട വിവാദങ്ങള് പുകയുന്നതിനിടെ എതിര്പ്പ് കടുപ്പിച്ച് വിദ്യാര്ത്ഥി സംഘടനകളും. സംസ്ഥാനത്ത് ബുധനാഴ്ച്ച സമ്പൂര്ണ്ണ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചിരിക്കുകയാണ് യുഡിഎസ്എഫ്.
പിഎം ശ്രീ വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നടത്തിയ ചര്ച്ചയ്ക്കുശേഷവും അനുനയമായില്ല. സിപിഐ മന്ത്രിമാര്
കോഴിക്കോട്: രക്താർബുദ ചികിത്സയിൽ വിപ്ലവകരമായ മുന്നേറ്റം കുറിച്ച് മേയ്ത്ര ഹോസ്പിറ്റൽ. 25 വയസുകാരനായ രക്താർബുദ രോഗിക്ക് കാർ-ടി സെൽ തെറാപ്പി നടപ്പാക്കിയാണ്
സ്വത്തിന് വേണ്ടി അമ്മയെ കൊലപ്പെടുത്താന് ശ്രമിച്ചെന്ന കേസിൽ മകനെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് വേങ്ങേരി സ്വദേശി കൊടക്കാട് വീട്ടില് സലില്
ഇന്ന് മുതൽ സ്വകാര്യ ബസുകളിൽ പ്രത്യേക സ്ക്വാഡ് പരിശോധന നടത്തുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. ട്രാൻസ്പോർട്ട് കമ്മീഷണർ







