നിടുമ്പൊയിൽ: അരിക്കാം ചാലിൽ കുടിവെള്ള പദ്ധതി മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം ചെയ്തു. മേലടി ബ്ലോക്ക് പഞ്ചായത്ത് 40 ലക്ഷം രൂപ ചെലവഴിച്ച് 39 കുടുംബങ്ങളുടെ സ്വപ്നപദ്ധതിയാണ് പൂർത്തീകരിച്ചത്. മേപ്പയ്യൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി രാജൻ അധ്യക്ഷം വഹിച്ച ചടങ്ങിൽ സ്ഥലം സംഭാവന നൽകിയ ടി.പി.പി അബ്ദുറഹ്മാനെ ആദരിച്ചു. മേലടി ബ്ലോക്ക് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ എം.എം രവീന്ദ്രൻ മഞ്ഞക്കുളം, നാരായണൻ, ലീന പുതിയോട്ടിൽ ബ്ലോക്ക് മെമ്പർമാരായ രമ്യ.എ.പി, നിജിഷ, രാജീവൻ മാസ്റ്റർ ഗ്രാമപഞ്ചയത്ത് അംഗവും കുടിവെള്ള പദ്ധതിയുട ചെയർമാനുമായ സി.പി അനീഷ്, പഞ്ചയത്തംഗം കെ.കെ. ലീല, വാർഡ് കൺവീനർ കെ.ടി. കെ.പ്രഭാകരൻ, ബ്ലോക്ക് സെക്രട്ടറി ബിനു ജോസ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എസ്.കെ.ശ്രീലേഷ്, യു.എൻ.മോഹനൻ മാസ്റ്റർ, കെ. എം. എ അസീസ്, സതീഷ് ബാബു പൊയിൽ എന്നിവർ സംസാരിച്ചു. ഉദ്ഘാടന സമ്മേളനത്തിന് ബ്ലോക്ക് വൈസ് പ്രസിഡണ്ട് പി.പ്രസന്ന സ്വാഗതവും കുടിവെള്ള പദ്ധതി കൺവീനർ മണത്താം കണ്ടി സുരേന്ദ്രൻ നന്ദിയും പറഞ്ഞു. അത്യാകർഷകമായ ഘോഷയാത്രയും പായസ വിതരണവും നടന്നു.
Latest from Local News
കേരള മാസ്റ്റേർസ് ഫുട്ബോൾ ക്ലബിൻ്റെ നേതൃത്വത്തിൽ 21 ന് ( ഞായറാഴ്ച) മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ ആരംഭിക്കുന്ന ഏഴാമത് അമേരിക്കാസ് മാസ്റ്റേർസ്
ഉള്ളിയേരി ബസ് സ്റ്റാന്റിൽ യുവതിയുടെ മാല കവരാന്‍ ശ്രമിച്ച തമിഴ്നാട് സ്വദേശികളായ സ്ത്രീകള്‍ പിടിയില്‍. തമിഴ്നാട് തിരുപ്പൂര്‍ സ്വദേശിനികളായ ലക്ഷ്മി, ശീതള്‍
നന്തി വീരവഞ്ചേരി കോയിമ്പറത്ത് മമ്മത്ക്ക അന്തരിച്ചു. സജീവ കോൺഗ്രസ്സ് പ്രവർത്തകനും ഐ എൻ ടി യു സി നേതാവുമായിരുന്നു. ഭാര്യ :
കോഴിക്കോട് കാക്കൂരിൽ ആറു വയസുകാരനെ അമ്മ കൊലപ്പെടുത്തി. കാക്കൂര്‍ പുന്നശ്ശേരി സ്വദേശി അനുവാണ് ആറു വയസുകാരനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയത്. സംഭവത്തിൽ
കൊയിലാണ്ടി:ദേശീയപാതയിൽ പൊയിൽക്കാവ് ടൗണിൽ മരം കയറ്റിയ ലോറി മറിഞ്ഞ് അപകടം.അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം സ്തംഭിച്ചു.അപകടത്തിൽ ആർക്കും പരിക്കില്ലെന്നാണ് വിവരം.വെള്ളിയാഴ്ച







