പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി സി പി രാധാകൃഷ്ണൻ സത്യപ്രതിജ്ഞ ചെയ്തു

പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി സി പി രാധാകൃഷ്ണൻ സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി ദ്രൗപതി മുർമുവാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. രാഷ്ട്രപതി ഭവനിൽ ഇന്ന് രാവിലെ 10 മണിക്കായിരുന്നു സത്യപ്രതിജ്ഞ. ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര മന്ത്രിമാരും രാഷ്ട്രപതി ഭവനിൽ എത്തിയിരുന്നു. മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറും ചടങ്ങിൽ പങ്കെടുത്തു. ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പങ്കെടുത്തില്ല. ഇൻഡ്യ സഖ്യ സ്ഥാനാർത്ഥി ജസ്റ്റിസ് സുദർശൻ റെഡ്ഢിയെ 300 വോട്ടുകൾക്കെതിരെ 452 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് സിപി രാധാകൃഷ്ണൻ ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടത്.

ബിജെപിയുടെയും കേന്ദ്രസർക്കാരിന്റെയും കടുത്ത സമ്മർദത്തെ തുടർന്ന്‌ ജഗ്‌ദീപ്‌ ധൻഖർ രാജിവച്ചതിനെ തുടർന്നാണ്‌ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്‌ അനിവാര്യമായത്‌. തിരുപ്പുർ സ്വദേശിയായ സി പി രാധാകൃഷ്‌ണൻ ആർഎസ്‌എസ്‌ പ്രവർത്തകനായി തുടങ്ങി ജനസംഘിൽ എത്തി.

1980ൽ ബിജെപി രൂ‍പീകരിച്ചശേഷം തമിഴ്‌നാട്ടിൽ പല സംഘടനാ പദവികളും വഹിച്ചു. 1998ൽ കോയന്പത്തൂരിൽനിന്ന്‌ ലോക്‌സഭയിലെത്തി. ജാർഖണ്ഡ്‌, തെലങ്കാന ഗവർണർ, പുതുച്ചേരി ലെഫ്‌. ഗവർണർ പദവികളും വഹിച്ചിട്ടുണ്ട്‌. 2024 ജ‍ൂലൈയിൽ മഹാരാഷ്ട്ര ഗവർണറായി.മഹാരാഷ്ട്ര ഗവർണറായിരുന്ന രാധാകൃഷ്‌ണൻ ആ പദവി രാജിവെച്ചു. ഗുജറാത്ത്‌ ഗവർണറായിരുന്ന ആചാര്യ ദേവവ്രതിന്‌ മഹാരാഷ്ട്രയുടെ കൂടി അധികചുമതല ലഭിച്ചു.

 

 

Leave a Reply

Your email address will not be published.

Previous Story

കോഴിക്കോട് വെസ്റ്റ്ഹില്‍ വിജില്‍ തിരോധാന കേസില്‍ നിർണായക കണ്ടെത്തൽ; സരോവരത്ത് നടത്തുന്ന തെരച്ചില്‍ വിജിലിന്‍റേതെന്ന് കരുതുന്ന മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തി

Next Story

പാഠപുസ്തക വിതരണത്തിൽ വീണ്ടും മാതൃകയായി വിദ്യാഭ്യാസ വകുപ്പ്; രണ്ടാം ഘട്ട പാഠപുസ്തകവും കുട്ടികളുടെ കൈകളിലെത്തി

Latest from Main News

കോഴിക്കോട് ഗവ:*  *മെഡിക്കൽകോളേജ് ഹോസ്പിറ്റൽ *06.10.25.തിങ്കൾ.* *പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ*

*കോഴിക്കോട് ഗവ:*  *മെഡിക്കൽകോളേജ് ഹോസ്പിറ്റൽ *06.10.25.തിങ്കൾ.* *പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ* ▪️▪️▪️▪️▪️▪️▪️▪️  *1 മെഡിസിൻ വിഭാഗം* *ഡോ ഗീത പി.*  *2 സർജറി

‘സ്പൂൺ ഓഫ് മലബാർ’ ലോഞ്ചിങ് മന്ത്രി മുഹമ്മദ് റിയാസ് നിർവഹിച്ചു

കുടുംബശ്രീ സംസ്ഥാന മിഷൻ നടപ്പാക്കുന്ന ചലനം മെൻ്റർഷിപ്പിൻ്റെ ഭാഗമായി സൗത്ത് സിഡിഎസിൻ്റെ കീഴിൽ നല്ലളത്ത് ആരംഭിച്ച ‘സ്പൂൺ ഓഫ് മലബാർ’ ഓൺലൈൻ

പൂക്കാട് ഉപയോഗശൂന്യമായ കുളത്തിൽ അജ്ഞാതനായ യുവാവിന്റെ മൃതദേഹം

പൂക്കാട് പഴയ ടെലഫോൺ എക്സേഞ്ചിൻ്റെ പിന്നി ൽ ഉപയോഗ ശൂന്യമായ കുളത്തിൽ അജ്ഞാത യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. അസഹ്യമായ ദുർഗന്ധത്തെ തുടർന്നു

ചരിത്ര ഗവേഷകർക്ക് പൈതൃകം വഴികാട്ടിയാകും; മേയർ

  കോഴിക്കോട് : ചരിത്ര ഗവേഷകർക്ക് പൈതൃകം വഴികാട്ടിയാകുമെന്ന് മേയർ ബീന  ഫിലിപ്പ് അഭിപ്രായപ്പെട്ടു.ആർക്കിയോളജി ആൻഡ് ഹെറിറ്റേജ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പുരാതനവും