ശ്രീകൃഷ്ണ ജയന്തി ഞായറാഴ്ച കൊയിലാണ്ടിയിൽ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ മഹാശോഭായാത്ര സംഘടിപ്പിക്കും. ആന്തട്ട ശ്രീരാമകൃഷ്ണ മഠം, ഏഴു കുടിക്കൽ ശ്രീകുറുംബ ഭഗവതി ക്ഷേത്ര പരിസരം, വലിയമങ്ങാട് അറയിൽ ശ്രീകുറുംബഭഗവതി ക്ഷേത്ര പരിസരം, ചെറിയമങ്ങാട് കോട്ടയിൽ ശ്രീ ദുർഗ്ഗാ ഭഗവതി ക്ഷേത്ര പരിസരം, മനയടത്ത് പറമ്പിൽ ക്ഷേത്രപരിസരം, വിരുന്നു കണ്ടി ശ്രീകുറുംബാഭഗവതി ക്ഷേത്രപരിസരം, ഉപ്പാല ക്കണ്ടി ശ്രീഭദ്രകാളി ക്ഷേത്ര പരിസരം, കൊരയങ്ങാട് ഭഗവതി ക്ഷേത്ര പരിസരം, കൊല്ലം വേദവ്യാസവിദ്യാലയം, മണമൽ നിത്യാനന്ദാശ്രമം, കോതമംഗലം ശ്രീമഹാവിഷ്ണു ക്ഷേത്രപരിസരം, തച്ചംവള്ളി ക്ഷേത്ര പരിസരം, കുറുവങ്ങാട് ശിവക്ഷേത്രപരിസരം, കണയങ്കോട് കിടാരത്തിൽ ശ്രീ തലച്ചില്ലോൻ ഭഗവതി ക്ഷേത്ര പരിസരം, പെരുവട്ടൂർ ചെറിയപ്പുറം ക്ഷേത്ര പരിസരം എന്നിവിടങ്ങളിൽ നിന്നും ആരംഭിക്കുന്ന ശോഭായാത്രകൾ കൊരയങ്ങാട് തെരുവിൽ സംഗമിച്ച് ദ്വാരക കൊയിലാണ്ടി സ്റ്റേഡിയത്തിൽ സമാപിക്കും. നിശ്ചലദൃശ്യങ്ങൾ, താലപ്പൊലി, ഭജന സംഗങ്ങൾ, മുത്തുകുടകൾ ശോഭായാത്രക്ക് ചാരുതയേകും. ആഘോഷത്തിന്റെ ഭാഗമായി പതാക ദിനം ആചരിച്ചു. മേഖലാ പ്രസിഡണ്ട് വി.കെ. മുകുന്ദൻ പതാക ഉയർത്തി. ആഘോഷ പ്രമുഖ് ടി.പി. പ്രീജിത്ത്. സെക്രട്ടറി ഷിംജി , സജിത്ത് കൊയിലാണ്ടി, പയറ്റുവളപ്പിൽ സന്തോഷ് പങ്കെടുത്തു.
Latest from Local News
കൊയിലാണ്ടി: വിയ്യൂർ ചന്തച്ചം കുനി പാർവ്വതി അമ്മ (80) അന്തരിച്ചു. ഭർത്താവ് പരേതനായ ഉണ്ണി. മക്കൾ രാധ, കൃഷ്ണൻ, ബാബു, വസന്ത,
നാദാപുരത്ത് വീട്ടമ്മയുടെ കഴുത്തിലെ മാല പൊട്ടിക്കാന്‍ ശ്രമം. നാദാപുരം കുമ്മങ്കോട്ടെ വലിയപറമ്പത്ത് പാത്തുട്ടിയാണ് മോഷണ ശ്രമത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടത്. പിടിവലിക്കിടെ
കീഴരിയൂർ കോരൻകുളങ്ങര നാരായണി (84) അന്തരിച്ചു. മക്കൾ ലീല, കുഞ്യാത്തു, മോളി. മരുമക്കൾ: ലീല, സുരേന്ദ്രൻ മമ്മിളിക്കുളം, പരേതനായ പാലാക്കണ്ടി അശോകൻ.
വർഷങ്ങളായി അരിക്കുളം ഗ്രാമപഞ്ചായത്തിന്റെ അവഗണന നേരിട്ടുകൊണ്ടിരിക്കുന്ന പതിനഞ്ചാം വാർഡ് കുരുടിമുക്ക് – പാളപ്പുറം കുന്ന് പ്രദേശവാസികളുടെ കഠിന പ്രയത്നത്തിന്റെ ഭാഗമായി റോഡ്
കീഴരിയൂരിലെ കോൺഗ്രസ് നേതാവും നടുവത്തൂർ ശിവക്ഷേത്രസംരക്ഷണ സമിതി വൈ: പ്രസിഡന്റുമായ പി യം. സദാനന്ദന്റെ ഒന്നാം ചരമവാർഷിക ദിനം ഡി.സി.സി. പ്രസിഡന്റെ







