ലോക ആത്മഹത്യ പ്രതിരോധ ദിനം ആചരിച്ചു

നന്തി: ശ്രീശൈലം ശ്രീ സത്യസായി സ്ക്കൂൾ ഓഫ് സോഷ്യൽ സയൻസസ് ആൻഡ് മാനേജ്മെന്റ് സ്റ്റഡീസ് ഫോർ വിമൻ ‘ലോക ആത്മഹത്യ പ്രതിരോധ ദിനം’ ആചരിച്ചു. സൈക്കോളജിസ്റ്റ് ആരതി ഭദ്രയുടെ നേതൃത്വത്തിൽ ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. വർദ്ധിച്ചു വരുന്ന ആത്മഹത്യാ പ്രവണതയെക്കുറിച്ചും മാനസികാരോഗ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും കുട്ടികളുമായി സംവദിച്ചു.മൂടാടി പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ശ്രീകുമാർ ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പാൾ ഡോ.വി.എസ്.അനിത അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ഷീജ പട്ടേരി, സി.ഡി.എസ് ചെയർപേഴ്‌സൺ ശ്രീലത, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ സുനന്ദ റെഡ്ഡി, മറ്റു വാർഡ് മെമ്പർമാർ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.