കോഴിക്കോട് : ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങി വർഷങ്ങളോളം ദുരിതം അനുഭവിക്കേണ്ടി വന്ന ഹർഷിനക്ക് നീതി ലഭിക്കാൻ യുഡിഎഫ് ഒപ്പമുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉറപ്പു നൽകി. പ്രതിപക്ഷ നേതാവുമായി ഹർഷിന നടത്തിയ കൂടിക്കാഴ്ച്‌ചയിലാണ് അദ്ദേഹം ഉറപ്പ് നൽകിയത്. സമര സമിതി ചെയർമാൻ ദിനേശ് പെരുമണ്ണ കൺവീനർ മുസ്‌തഫ പാലാഴി, വൈസ് ചെയർമാൻ എം.ടി. സേതുമാധവൻ, എം വി അബ്ദുല്ലത്തീഫ്, കെ.കെ.കോയ, ഹമീദ് മൗലവി, അൻഷാദ് മണക്കടവ്, ഹർഷിനയുടെ ഭർത്താവ് അഷ്റഫ് എന്നിവർക്ക് ഒപ്പമാണ് ഹർഷിന കോഴിക്കോട് ഡിസിസി ഓഫീസിൽ പ്രതിപക്ഷ നേതാവിനെ കണ്ടത്. പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി, യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എം പി എം.കെ.രാഘവൻ എംപി, ഷാഫി പറമ്പിൽ എം പി,ഡിസിസി പ്രസിഡൻ്റ് കെ.പ്രവീൺകുമാർ, മുസ്ലീം ലീഗ് ജില്ലാ പ്രസിഡൻ്റ് എം.എ.റസാഖ്,അഡ്വ കെ ജയന്ത്,കെ സി അബു എന്നിവർ കൂടിക്കാഴ്ച്‌ചയിൽ പങ്കെടുത്തു. 15 ന് ചേരുന്ന നിയമസഭാ സമ്മേളനത്തിൽ ഹർഷിനയുടെ വിഷയം ഉന്നയിക്കുമെന്നും ഹർഷിനക്കു വേണ്ടി വാദിക്കാൻ പബ്ളിക്ക് പ്രോസിക്യൂട്ടറെ അനുവദിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ തുടരുന്ന അനീതിയിൽ പ്രതിഷേധിച്ച് ഒക്ടോബർ 8 ന് സെക്രട്ടേറിയറ്റിനു മുൻപിൽ ഹർഷിന സമരസമിതിയുടെ നേതൃത്വത്തിൽ ഏകദിന സത്യാഗ്രഹ സമരം നടത്തുമെന്ന് ചെയർമാൻ ദിനേശ് പെരുമണ്ണയും കൺവീനർ മുസ്തഫ പാലാഴിയും പറഞ്ഞു. സമരം പ്രതിപക്ഷ നേതാവ് ഉദ്ഘാടനം ചെയ്യും.
Latest from Uncategorized
കൊയിലാണ്ടി നനഗരസഭ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം തിങ്കളാഴ്ച വൈകീട്ട് പൂര്‍ത്തിയായതോടെ കൊയിലാണ്ടി നഗരസഭയിലേക്ക് മത്സരിക്കുന്ന അവശേഷിക്കുന്ന സ്ഥാനാര്‍ത്ഥികള്‍. വാര്‍ഡ്
കോഴിക്കോട് ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 25-11-25 ചൊവ്വ ഒ.പി .വിഭാഗങ്ങൾ. പ്രധാന ഡോക്ടർമാർ 👉മെഡിസിൻവിഭാഗം ഡോ.അബ്ദുൽ മജീദ് 👉സർജറി വിഭാഗം
ബോളിവുഡിന്റെ ഇതിഹാസ താരം ധര്‍മ്മേന്ദ്ര അന്തരിച്ചതായി റിപ്പോര്‍ട്ടുകള്‍. 89 വയസ്സായിരുന്നു.ദീർഘകാലമായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. ശ്വാസതടസ്സത്തെ തുടർന്ന് ഒരാഴ്ച മുൻപാണ് ധർമേന്ദ്രയെ
കൈനകരിയിൽ ഗർഭിണിയായ യുവതിയെ കൊന്ന് കായലിൽ തള്ളിയ കേസിൽ പ്രതിക്ക് വധശിക്ഷ. ആലപ്പുഴ അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് പ്രതി പ്രബീഷിന്
കൊയിലാണ്ടി: കോഴിക്കളത്തിൽ താമസിക്കും പുന്നവളപ്പിൽ നാരായണി (86) അന്തരിച്ചു. മക്കൾ : പ്രേമൻ, പ്രസാദ്, ഉഷ, പ്രകാശൻ, വിനോദ്. മരുമക്കൾ :







