നഗരസഭാ തെരഞ്ഞെടുപ്പിന് സിപിഎം തയ്യാറാവുന്നു.കൊയിലാണ്ടി നഗരസഭയിൽ കഴിഞ്ഞ അഞ്ചുവർഷം നടത്തിയ വികസന പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനു വേണ്ടിയാണ് വികസനം മുന്നേറ്റ യാത്ര നടത്തുന്നത് സെപ്റ്റംബർ 19 ,20 ,21 തീയതികളിൽ നഗരസഭയിലെ വിവിധ വാർഡുകളിലൂടെ ജാഥ പര്യടനം നടത്തും.നഗരസഭ ക്ഷേമ കാര്യസ്ഥിരം സമിതി ചെയർമാൻ കെ. ഷിജുവാണ് ജാഥാ ക്യാപ്റ്റൻ.നഗരസഭ അധ്യക്ഷ സുധ കിഴക്കെപ്പാട്ട് ഡെപ്യൂട്ടി ലീഡറും വൈസ് ചെയർമാൻ കെ സത്യൻ പൈലറ്റുമാണ്. സെപ്റ്റംബർ 19ന് വൈകിട്ട് 5 മണിക്ക് മന്ദമംഗലത്ത് സിപിഎം ജില്ലാ സെക്രട്ടറി എം മഹബൂബ് ഉദ്ഘാടനം ചെയ്യും. 21 ന് മുത്താമ്പിയിൽ നടക്കുന്ന സമാപന യോഗത്തിൽ മുൻ ജില്ലാ സെക്രട്ടറി പി മോഹനൻ സംസാരിക്കും.വിവിധ കേന്ദ്രങ്ങളിൽ സിപിഎം നേതാക്കളായ കെ കെ മുഹമ്മദ് പി വിശ്വൻ, കെ.ദാസൻ,ടി കെ ചന്ദ്രൻ എന്നിവർ സംസാരിക്കും.
