ഗർഭഛിദ്രത്തിന് മരുന്ന് എത്തിച്ചത് രാഹുലിൻ്റെ സുഹൃത്ത്; യുവതിയെ ഭീഷണിപ്പെടുത്തിയെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തൽ

തിരുവനന്തപുരം : എംഎൽഎ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാതിക്രമക്കേസിൽ ക്രൈംബ്രാഞ്ചിന് നിർണായക തെളിവുകൾ ലഭിച്ചു. ഗർഭഛിദ്രത്തിന് മരുന്ന് എത്തിച്ച് നൽകിയത് രാഹുലിന്റെ അടുത്ത സുഹൃത്തും പത്തനംതിട്ട സ്വദേശിയായ യുവ സംരംഭകനുമാണെന്ന് അന്വേഷണ സംഘം കണ്ടെത്തി.

      നാലാം മാസം കഴിയുമ്പോഴായിരുന്നു യുവതിയെ നിർബന്ധിച്ച് അശാസ്ത്രീയമായി ഗർഭഛിദ്രം നടത്തിയത്. ഡോക്ടറുടെ സാന്നിധ്യമോ മെഡിക്കൽ മേൽനോട്ടമോ ഇല്ലാതെ നൽകിയ രണ്ട് അപകടകരമായ മരുന്നുകളാണ് ഉപയോഗിച്ചത്. ഇവ ജീവന് ഭീഷണിയുണ്ടാക്കാൻ സാധ്യതയുള്ളവയാണെന്ന് അന്വേഷണത്തിൽ വ്യക്തമാകുന്നു.

      ഗർഭഛിദ്രത്തിനായി യുവതിയെ സമ്മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി ക്രൈംബ്രാഞ്ച് കണ്ടെത്തി. യുവ സംരംഭകൻ പല തവണകളായി യുവതിയെ ഫോണിൽ ബന്ധപ്പെട്ടതിനുള്ള തെളിവുകളും ലഭിച്ചിട്ടുണ്ട്.രാഹുലിനെതിരെ തെളിവുകൾ ശേഖരിക്കുന്ന നടപടി ക്രൈംബ്രാഞ്ച് ശക്തിപ്പെടുത്തിയിരിക്കുകയാണ്. യുവ സംരംഭകനും ഇപ്പോൾ പൊലീസ് നിരീക്ഷണത്തിലാണെന്ന് വിവരം.

Leave a Reply

Your email address will not be published.

Previous Story

രാജ്യവ്യാപക വോട്ടര്‍പട്ടിക പുനഃപരിശോധന ഒക്ടോബറില്‍ ; കമ്മീഷന്‍ ഒരുക്കം തുടങ്ങി

Next Story

ചേലിയ കോട്ടോറയിൽ നാരായണൻ നായർ അന്തരിച്ചു

Latest from Local News

വില്ല്യാപ്പള്ളി ബ്ലോക്ക് കോൺഗ്രസ്സ്കമ്മറ്റി തിരുവള്ളൂരിൽ സിഗ്നേച്ചർ കാമ്പയിൻ സംഘടിപ്പിച്ചു

തിരുവള്ളൂർ : ഇന്ത്യൻ ജനാധിപത്യം ലോകരാജ്യങ്ങൾക്ക് മാതൃകയായ ഒരുകാലഘട്ടം ഉണ്ടായിരുന്നു. ഭാഷയുടേയും, മതസൗഹാർദത്തിന്റേയും, ഐക്യത്തിന്റേയും കാര്യത്തിൽ ഇന്ത്യ മാതൃകയായിരുന്നു. ഇന്ന് ലോകരാജ്യങ്ങൾക്കിടയിൽ

കോഴിക്കോട് കോർപറേഷൻ എട്ടാം വാർഡ് മുൻ കൗൺസിലറും കോഴിക്കോട് ജില്ല കോൺഗ്രസ് മുൻ വൈസ് പ്രസിഡന്റുമായിരുന്ന പി. കെ മാമുകോയ അന്തരിച്ചു

കരിക്കാംകുളം: കോഴിക്കോട് കോർപറേഷൻ എട്ടാം വാർഡ് മുൻ കൗൺസിലറും കോഴിക്കോട് ജില്ല കോൺഗ്രസ് മുൻ വൈസ് പ്രസിഡന്റുമായിരുന്ന പി. കെ മാമുകോയ

ഡയലോഗ് സെന്റർ മേപ്പയ്യൂർ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ചർച്ച സംഘടിപ്പിച്ചു

മേപ്പയ്യൂർ: ജി.കെ എടത്തനാട്ടുകര രചിച്ച വെളിച്ചമാണ് തിരുദൂതർ എന്ന പുസ്തകത്തെ ആസ്പദമാക്കി ഡയലോഗ് സെന്റർ മേപ്പയ്യൂർ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ചർച്ച സംഘടിപ്പിച്ചു.

വർഗീയ പരാമർശങ്ങൾ: സമൂഹത്തിൻ്റെ തകർച്ചക്ക് കാരണമാകും – മുജാഹിദ് പ്രതിനിധി സമ്മേളനം

കൊയിലാണ്ടി: സ്വാർഥ താല്പര്യങ്ങൾക്ക് വേണ്ടി രാഷ്ട്രീയ-സാമുദായിക നേതാക്കൾ നടത്തുന്ന വർഗീയ പരാമർശങ്ങൾ സമൂഹത്തിൻ്റെ തകർച്ചക്ക് ഇടയാക്കുമെന്നത് ഗൗരവമായി കാണണമെന്ന് കൊയിലാണ്ടി മണ്ഡലം