പയ്യോളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എൻ പി മൊയ്തീൻ അനുസ്മരണം സംഘടിപ്പിച്ചു

പയ്യോളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ ബേപ്പൂർ എം എൽ എ യും മുൻ ഡി.സി.സി പ്രസിഡണ്ടും മലബാറിലെ പ്രമുഖ കോൺഗ്രസ്സ് നേതാവും ആയിരുന്ന എൻ പി മൊയ്തീൻ അനുസ്മരണവും ഛായചിത്രത്തൽ പുഷ്പാർച്ചനയും സംഘടിപ്പിച്ചു. അനുസ്മരണം പയ്യോളി കോൺഗ്രസ്സ് ഭവനിൽ മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് മുജേഷ് ശാസ്ത്രി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് കാര്യാട്ട് ഗോപാലൻ അദ്ധ്യക്ഷത വഹിച്ചു. പി എം മോളി, പി എം അഷ്റഫ്, കെ ടി സിന്ധു, ഇ കെ ബിജു, ഏഞ്ഞിലാടി അഹമ്മദ്, ടി ഉണ്ണികൃഷ്ണൻ, കുറുമണ്ണിൽ രവീന്ദ്രൻ, കെ വി കരുണാകരൻ, അനിത കുറ്റിപ്പുനം, വിപിൻ വേലായുധൻ, കെ പി ശശിധരൻ, സുബൈർ ചെരക്കോത്ത്, രാജൻ ടി കെ, സുരേന്ദ്രൻ ആയഞ്ചേരി, ചാലിൽ സുരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published.