2026 ൽ കോഴിക്കോട് വെച്ച് നടക്കുന്ന കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ സംസ്ഥാന സമ്മേളനത്തിന് വേദിയൊരുക്കുന്നതുമായി ബന്ധപ്പെട്ട് മേലടി ബ്ലോക്ക് കമ്മിറ്റി കൗൺസിൽ യോഗം ചേർന്നു .സംസ്ഥാന കമ്മിറ്റി മെമ്പർഇടത്തിൽ ദാമോദരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഒരുക്കങ്ങൾ എന്തൊക്കെ വേണമെന്നും, സജ്ജീകരണങ്ങൾ എവിടെയൊക്കെ ആകണമെന്നും ഉള്ള കാര്യങ്ങൾ ആലോചനാ വിഷയമാക്കണമെന്ന് അദ്ദേഹം സൂചിപ്പിച്ചു. കമ്മിറ്റി പ്രസിഡൻറ് കെ ശശിധരൻ മാസ്റ്റർ അധ്യക്ഷതവഹിച്ചു. രക്ഷാധികാരി കെ. ഗോവിന്ദൻ മാസ്റ്റർ, ജില്ലാ ട്രഷറർ എൻ. കെ ബാലകൃഷ്ണൻ മാസ്റ്റർ, സംസ്ഥാന കൗൺസിലർമാരായ ടി. കുഞ്ഞിരാമൻ മാസ്റ്റർ, എം. എം കരുണാകരൻ മാസ്റ്റർ, വനജ വി, ബ്ലോക്ക് സെക്രട്ടറി എ .എം കുഞ്ഞിരാമൻ, എന്നിവർ സംസാരിച്ചു. ബ്ലോക്ക് കമ്മിറ്റിയുടെ സാരഥിയും അധ്യാപന രംഗത്ത് സജീവ സാന്നിധ്യവുമായിരുന്ന നളിനി കണ്ടോത്തിന്റെ അകാല വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി കൊണ്ടാണ് യോഗം ആരംഭിച്ചത്. ഇല്ല ത്ത് രാധാകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി .സുമതി ടീച്ചർ അനുശോചന പ്രമേയം അവതരിപ്പിച്ചു. വൈസ് പ്രസിഡണ്ട് കെ. പത്മനാഭൻ മാസ്റ്റർ നന്ദി രേഖപ്പെടുത്തി
Latest from Local News
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 26 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. നെഫ്രോളജി വിഭാഗം ഡോ :
പയ്യോളി മുൻസിപ്പാലിറ്റി എൽ ഡി ഫ് കമ്മിറ്റി ഓഫീസ് സി പി ഐ എം ജില്ലാ സെക്രട്ടറി എം . മെഹബൂബ്
ഹയർസെക്കൻഡറി സ്കൂളുകളിൽ അധ്യാപക തസ്തികകൾ വെട്ടിക്കുറക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് എച്ച് എസ് എസ് ടി എ കൊയിലാണ്ടി മേഖല സമ്മേളനം ആവശ്യപ്പെട്ടു.
കൊയിലാണ്ടി: അടിയന്തിര അറ്റകുറ്റ പണികൾക്കായി കൊല്ലം റെയിൽവേ ഗേറ്റ് നവംബർ 26 മുതൽ 29 വരെ അടച്ചിടുമെന്ന് റെയിൽവേ സെക്ഷൻ എഞ്ചിനിയർ
കോഴിക്കോട് റവന്യൂജില്ല സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കാന്‍ എത്തുന്ന മത്സരാർത്ഥികളെ വേദികളിലും ഭക്ഷണശാലകളിലും എത്തിക്കാന്‍ കലോത്സവ വണ്ടികള്‍ തയ്യാര്‍. നാല് ബസ്സുകളും കൊയിലാണ്ടി







