ചോമ്പാല : അഴിയൂർ, ഒഞ്ചിയം മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ചോമ്പാല പോലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധ സദസ് നടത്തി.യു. ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ കോട്ടയിൽ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഗുണ്ട പ്രവർത്തനവുമായി മുന്നോട്ട് പോകാമെന്ന് പോലിസിൽ ചിലർ കരുത്തുന്നുണ്ടെങ്കിൽ അത് അവസാനിപ്പിച്ചെ മതിയാവൂവെന്ന് അദ്ദേഹം പറഞ്ഞു. അഴിയൂർ മണ്ഡലം പ്രസിഡണ്ട് പി.ബാബുരാജ് അദ്ധ്യക്ഷം വഹിച്ചു. ഒഞ്ചിയം മണ്ഡലം പ്രസിഡണ്ട് യു രജ്ഞിത്ത്, ജില്ലാ സെക്രട്ടറി ബാബു ഒഞ്ചിയം, ബ്ലോക്ക് പ്രസിഡണ്ട് വി കെ അനിൽകുമാർ, സികെ വിശ്വനാഥൻ, ജലജവിനോദ്, ടി സി രാമചന്ദ്രൻ, പി വി. അരവിന്ദൻ, കെ.പി വിജയൻ, കെ പി രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
Latest from Local News
പയ്യോളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ ബേപ്പൂർ എം എൽ എ യും മുൻ ഡി.സി.സി പ്രസിഡണ്ടും മലബാറിലെ പ്രമുഖ
മേപ്പയ്യൂർ: നൊച്ചാട് കണ്ടോത്ത് പരേതരായ നാരായണൻ അടിയോടി, ഹൈമവതി അമ്മ എന്നിവരുടെ മകളും പയ്യോളി ഹൈസ്കൂൾ മുൻ പ്രിൻസിപ്പലുമായ നളിനി കണ്ടോത്ത്
ഉള്ളിയേരി : ഉള്ളിയേരി പാലോറ ഹയർ സെക്കണ്ടറി സ്കൂളിലെ 1994 ബാച്ച് സെപ്റ്റംബർ 13 ശനിയാഴ്ച പാലോറയിൽവെച്ച് ഒത്തുചേരലിന്റെ ആറാം വാർഷികം
സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. മലപ്പുറം ചേലമ്പ്ര സ്വദേശിയായ ഷാജി (47) ആണ് കോഴിക്കോട് മെഡിക്കൽ
കൊയിലാണ്ടി: മരളൂർ മഹാദേവ ക്ഷേത്രത്തിൽ ജ്യോതിഷപണ്ഡിതൻ പയ്യന്നൂർ പെരളം മണികണ്ഠൻ്റെ നേതൃത്വത്തിൽ അഷ്ടമംഗല്യ പ്രശ്നം തുടങ്ങി. എടമന ഉണ്ണികൃഷ്ണൻ നമ്പൂതിരി, ദിലീപ്