കേരള മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയത്തിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം മാസ്‌ക്കറ്റ് ഹോട്ടലിൽ ‘എല്ലാവരെയും ഉൾക്കൊള്ളുന്ന തിരഞ്ഞെടുപ്പ് പങ്കാളിത്തം’ എന്ന ഏകദിന ശിൽപശാല സംഘടിപ്പിച്ചു

കേരള മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയത്തിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം മാസ്‌ക്കറ്റ് ഹോട്ടലിൽ സംഘടിപ്പിച്ച ‘എല്ലാവരെയും ഉൾക്കൊള്ളുന്ന തിരഞ്ഞെടുപ്പ് പങ്കാളിത്തം’ എന്ന ഏകദിന ശിൽപശാല സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ ഉദ്ഘാടനം ചെയ്തു. തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ഭിന്നശേഷിക്കാർ ഉൾപ്പെടെയുള്ള എല്ലാ വിഭാഗങ്ങളെയും പൂർണ്ണമായി ഉൾക്കൊള്ളിക്കാനുള്ള ശ്രമങ്ങൾ ഊർജിതമായി തുടരുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഭിന്നശേഷിക്കാരായ വോട്ടർമാർക്ക് വോട്ടവകാശം ഉറപ്പാക്കാൻ പ്രത്യേക ശ്രദ്ധ നൽകുന്നുണ്ട്. ദേശീയതലത്തിൽ 2-3 ശതമാനം വരുന്ന ഭിന്നശേഷി വിഭാഗത്തിന് തിരഞ്ഞെടുപ്പിൽ സുഗമമായി പങ്കെടുക്കാൻ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിനായി സുപ്രീം കോടതിയുടെ പിന്തുണയടക്കം ലഭിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷൻ, സർക്കാരുകൾ, സന്നദ്ധ സംഘടനകൾ എന്നിവ ഈ ലക്ഷ്യത്തിനായി ഒരുമിച്ച് പ്രവർത്തിക്കുന്നു. 18 വയസ്സ് പൂർത്തിയാകുമ്പോൾ തന്നെ ഭിന്നശേഷി വിഭാഗത്തിലുള്ളവരുടെ രജിസ്‌ട്രേഷൻ പൂത്തിയാക്കി വോട്ടിംഗ് പ്രക്രിയയിൽ പങ്കാളിത്തം ഉറപ്പാക്കാനുള്ള ശ്രമങ്ങളാണ് നടത്തി വരുന്നത്.

ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ശക്തി സാർവത്രിക വോട്ടവകാശമാണ്. അർഹരായ ഒരാൾ പോലും വോട്ടർപട്ടികയിൽ നിന്ന് വിട്ടുപോകാതിരിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രതിജ്ഞാബദ്ധമാണെന്നും വ്യക്തമാക്കി. 18 വയസ് പൂർത്തിയായ എല്ലാവരെയും വോട്ടർമാരായി രജിസ്റ്റർ ചെയ്യാനുള്ള പ്രചാരണങ്ങൾ ശക്തമായി നടക്കുന്നുണ്ട്. 1951-52 കാലയളവിൽ വിവിധ പരിമിതികളെ മറികടന്ന് തെരഞ്ഞെടുപ്പ് പ്രകിയയുടെ ഭാഗമായവരാണ് ഇന്ത്യൻ ജനത. ജനാധിപത്യത്തിലെ ഏറ്റവും ശക്തമായ ആയുധമെന്ന നിലയിൽ ഉചിതരായ ജനപ്രതിനിധികളെ തെരഞ്ഞെടുക്കാനുള്ള അവസരം എല്ലാ വിഭാഗം ജനങ്ങളും ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഭിന്നശേഷി വിഭാഗത്തെ സംബന്ധിച്ച് ശിൽപശാലയിലെ വിവിധ പാനൽ ചർച്ചകളിൽ ഉണ്ടാകുന്ന നിർദേശങ്ങളും ശുപാർശകളും ഗൗരവമായി പരിഗണിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഡോ. രത്തൻ യു കേൽക്കൽ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. സമ്പൂർണമായ ഭിന്നശേഷി പ്രാതിനിധ്യം തെരഞ്ഞെടുപ്പിൽ ഉറപ്പാക്കുന്നതിനുള്ള നടപടികൾ തുടരുമെന്നും അദ്ദേഹം പറഞ്ഞു. ശിൽപശാലയിൽ തിരുവനന്തപുരം ജില്ലാ കളക്ടർ അനുകുമാരി, സംസ്ഥാന ഭിന്നശേഷി കമ്മീഷണറേറ്റ് കമ്മീഷണർ ഡോ. പി.ടി. ബാബുരാജ് എന്നിവർ പങ്കെടുത്തു. സംസ്ഥാന ഭിന്നശേഷി കമ്മീഷണറേറ്റ് മുൻ കമ്മീഷണർ പഞ്ചാപകേശൻ മുഖ്യപ്രഭാഷണം നടത്തി.

Leave a Reply

Your email address will not be published.

Previous Story

കാസർകോട് ദേശീയപാത നിർമാണപ്രവൃത്തികൾക്കിടെ ക്രെയിൻ പൊട്ടിവീണ് രണ്ട് തൊഴിലാളികൾ മരിച്ചു

Next Story

ഹൃദയാഘാതം; എം.കെ മുനീർ എം.എൽ.എ ആശുപത്രിയിൽ

Latest from Main News

ചിരുതമ്മയെ അവസാനമായി ഒരു നോക്കു കാണാൻ ഷാഫി പറമ്പിൽ എത്തി

ലോക്സഭ തെരഞ്ഞെടുപ്പ് കാലത്ത് 104 വയസ്സുകാരിയായ ചിരുതമ്മ വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച ഷാഫി പറമ്പിലിനെ നേരിൽ കാണാൻ ഒരു ചാനലിൽ

ശബരിമല സ്വർണക്കൊള്ളയിൽ നിർണായക ശാസ്ത്രീയ പരിശോധന റിപ്പോർട്ട് എസ്ഐടിക്ക് കൈമാറി

ശബരിമല സ്വർണക്കൊള്ളയിൽ നിർണായക ശാസ്ത്രീയ പരിശോധന റിപ്പോർട്ട് കൊല്ലം വിജിലൻസ് കോടതി എസ്ഐടിക്ക് കൈമാറി. ദ്വാരപാലക ശിൽപ്പം, കട്ടിളപാളി തുടങ്ങിയ 15

കൊല്ലം സായിയിലെ പെൺകുട്ടികളുടെ ആത്മഹത്യ, അധികൃതർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സാന്ദ്രയുടെ അമ്മ

കൊല്ലത്തെ സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (സായി) ഹോസ്റ്റലിൽ രണ്ട് കായിക താരങ്ങൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ സ്ഥാപന അധികൃതർക്കെതിരെ ഗുരുതര

രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ തള്ളി

മൂന്നാം ബലാത്സംഗ കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ തിരുവല്ല മജിസ്ട്രേറ്റ് കോടതി തള്ളി. ജാമ്യത്തിനായി സെഷൻസ് കോടതിയെ സമീപിക്കുമെന്ന്

ഇത്തവണയും കേരളത്തിന് വേണ്ടി സന്തോഷ്‌ ട്രോഫി മത്സരത്തിൽ ബൂട്ടണിയാൻ കൂരാച്ചുണ്ട് സ്വദേശി വി.അർജുൻ

ദേശീയ സന്തോഷ്‌ ട്രോഫി ഫുട്‌ബോൾ മത്സരങ്ങൾക്കായുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. പരിചയ സമ്പന്നരും പുതുമുഖങ്ങളും ഒത്തിണങ്ങിയ ടീമിൽ കൂരാച്ചുണ്ട് സ്വദേശി അർജുൻ