കുന്നംകുളം പോലീസ് സ്റ്റേഷൻ മർദ്ദനത്തിലെ കുറ്റക്കാരെ സർവീസിൽ നിന്നും പിരിച്ചു വിടുക: അഡ്വ കെ പ്രവീൺ കുമാർ

/

കൊയിലാണ്ടി: കുന്നംകുളം പോലീസ് സ്റ്റേഷനിൽ വെച്ച് ചൊവ്വന്നൂർ മണ്ഡലം യൂത്ത് കോൺഗ്രസ്‌ പ്രസിഡന്റ് സുജിത്തിനെ അകാരണമായി ക്രൂരമായി മർദിച്ച പോലീസ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്നും പിരിച്ചു വിടണമെന്നാവശ്യപ്പെട്ട് കൊണ്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ കൊയിലാണ്ടി പോലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു.

ഡിസിസി പ്രസിഡന്റ് അഡ്വ. കെ പ്രവീൺ കുമാർ സദസ്സ് ഉദ്ഘാടനം നിർവഹിച്ചു. കൊയിലാണ്ടി ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ് എൻ. മുരളീധരൻ തൊറോത്ത് അധ്യക്ഷത വഹിച്ചു. സുജിത്തിനെ മർദിച്ച പോലീസ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്നും പിരിച്ചുവിടുന്നത് വരെ കോൺഗ്രസ്‌ പ്രതിഷേധം തുടരുമെന്നും ഇത്തരം സമാനസ്വഭാവമുള്ള പോലീസ്കാർ കോഴിക്കോട് ജില്ലയിലെ പല പോലീസ് സ്റ്റേഷനുകളിൽ ഉണ്ടെന്നും അവർ നിയമപരിധി വിട്ട് പ്രവർത്തിക്കുകയാണെങ്കിൽ നിയമപരമായും അല്ലാതെയും കോൺഗ്രസ്‌ കൈകാര്യം ചെയ്യുമെന്നും ധർണ്ണ ഉദ്ഘാടനം ചെയ്ത അഡ്വ. കെ പ്രവീൺ കുമാർ പറഞ്ഞു.

ഡിസിസി ജന സെക്രട്ടറി രാജേഷ് കീഴരിയൂർ, വി വി സുധാകരൻ, വി ടി സുരേന്ദ്രൻ, പപ്പൻ മൂടാടി, രജീഷ് വെങ്ങളത്തുക്കണ്ടി, കിഴക്കയിൽ രാമകൃഷ്ണൻ, ഇടത്തിൽ ശിവൻ, ശശി ഊട്ടേരി, അരുൺ മണമൽ, വി പി പ്രമോദ്, ഷബീർ എളവനക്കണ്ടി, എം. കെ സായീഷ്, തൻഹീർ കൊല്ലം, വി.കെ ശോഭന, ശശി പാറോളി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

മൂടാടി ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡിലെ ആയുർവേദ ഡിസ്പൻസറി കണ്ടിയിൽ മീത്തൽ കോൺക്രീറ്റ് റോഡ് നാടിന് സമർപ്പിച്ചു

Next Story

ഒഴിഞ്ഞ പ്ലാസ്റ്റിക് മദ്യക്കുപ്പികൾ സംസ്ഥാനത്തെ ബെവ്‌കോ ഔട്ട്‌ലെറ്റുകൾ വഴി ഇന്നു മുതൽ സ്വീകരിച്ചു തുടങ്ങും

Latest from Local News

കോഴിക്കോട് ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 28-10-25 ചൊവ്വ ഒ.പി .വിഭാഗങ്ങൾ പ്രധാന ഡോക്ടർമാർ

കോഴിക്കോട് ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 28-10-25 ചൊവ്വ ഒ.പി .വിഭാഗങ്ങൾ പ്രധാന ഡോക്ടർമാർ 👉മെഡിസിൻവിഭാഗം ഡോ.അബ്ദുൽ മജീദ് 👉ജനറൽസർജറി ഡോ

കെ.എസ്.എസ്.പി.എ ചെങ്ങോട്ടുകാവ് മണ്ഡലം വാർഷിക സമ്മേളനം നടന്നു; മികച്ച കർഷകരെയും അംഗങ്ങളെയും ആദരിച്ചു

കെ എസ് എസ് പി എ ചെങ്ങോട്ട് കാവ് മണ്ഡലം വാർഷിക സമ്മേളനം ശ്രീ രാമാനന്ദ സ്കൂൾ ഹാളിൽ നടന്നു. മണ്ഡലം

മൂടാടിയിൽ എൽഡിഎഫ് ദുര്‍ഭരണത്തിനെതിരെ യുഡിഎഫിന്റെ ‘കുറ്റവിചാരണ യാത്ര

യുഡിഎഫ് മൂടാടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂന്നു പതിറ്റാണ്ടുകാലത്തെ എൽ.ഡി.എഫിന്റെ കുത്തഴിഞ്ഞ ദു:ർഭരണത്തിനെതിരെ “കുറ്റവിചാരണ യാത്ര” നടത്തി. നന്തിയിൽ നടന്ന സമാപന

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 28 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 28 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.   1.മാനസികാരോഗ്യ വിഭാഗം  ഡോ.ലിൻഡ.എൽ.ലോറൻസ് 4.00 PM

കൊയിലാണ്ടി നഗരസഭ വഴിയോര വിശ്രമ കേന്ദ്രവും യു.കെ.ഡി അടിയോടി സ്മാരക സാംസ്‌കാരിക കേന്ദ്രവും ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി നഗരസഭ വഴിയോര വിശ്രമ കേന്ദ്രവും യു.കെ.ഡി അടിയോടി സ്മാരക സാംസ്‌കാരിക കേന്ദ്രവും വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ