കോട്ടയം : വൈക്കം റോഡ് റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ഗുഡ്സ് ട്രെയിനിന് മുകളിലൂടെ കടന്ന് സ്റ്റേഷനിലേക്ക് എത്താൻ ശ്രമിച്ചപ്പോൾ പോളിടെക്നിക് വിദ്യാർത്ഥിക്ക് വൈദ്യുതി ഷോക്കേറ്റു.
കടുത്തുരുത്തി ഗവ. പോളിടെക്നിക്കിലെ രണ്ടാംവർഷ വിദ്യാർത്ഥിയായ അദ്വൈതിനാണ് അപകടത്തിൽ പരുക്കേറ്റത്. പൊള്ളലേറ്റ അവസ്ഥയിൽ ഇയാളെ ഉടൻ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
റെയിൽവേ അധികൃതർ സ്റ്റേഷൻ പ്രവേശനത്തിനായി അപകടകരമായ ‘ഷോർട്‌കട്ടുകൾ’ ഒഴിവാക്കണമെന്ന് യാത്രക്കാരോട് വീണ്ടും മുന്നറിയിപ്പ് നൽകി.