ഒഴിഞ്ഞ പ്ലാസ്റ്റിക് മദ്യക്കുപ്പികൾ സംസ്ഥാനത്തെ ബെവ്‌കോ ഔട്ട്‌ലെറ്റുകൾ വഴി ഇന്നു മുതൽ സ്വീകരിച്ചു തുടങ്ങും

ഒഴിഞ്ഞ പ്ലാസ്റ്റിക് മദ്യക്കുപ്പികൾ സംസ്ഥാനത്തെ ബെവ്‌കോ ഔട്ട്‌ലെറ്റുകൾ വഴി ഇന്നു മുതൽ സ്വീകരിച്ചു തുടങ്ങും. പദ്ധതി നടപ്പാക്കുന്ന ബെവ്‌കോ ഔട്ട്‌ലെറ്റുകളില്‍ നിന്ന് പ്ലാസ്റ്റിക് കുപ്പിയിലെ മദ്യത്തിന് 20 രൂപ അധികം നല്‍കണം. ആദ്യ ഘട്ടമായി 20 ബെവ്‌കോ ഔട്ട്‌ലെറ്റുകൾ വഴിയാകും മദ്യ കുപ്പികൾ ശേഖരിക്കുക. കുപ്പി ഒന്നിന് 20 രൂപ വീതം ലഭിക്കും. മദ്യം വാങ്ങുമ്പോൾ ഡെപ്പോസിറ്റായി നൽകുന്ന തുകയാണ് തിരികെ നൽകുന്നത്. ഇന്നു മുതലാണ് സംസ്ഥാനത്തെ ബിവറേജസ് ഔട്ട്‌ലെറ്റുകൾ വഴി പ്ലാസ്റ്റിക് മദ്യക്കുപ്പികൾ സ്വീകരിക്കുക.

ആദ്യ ഘട്ടത്തിൽ 20 ഔട്ട്‌ലെറ്റുകൾ വഴിയാണ് കുപ്പികൾ സ്വീകരിക്കുക. ഇതിൽ 10 എണ്ണം തിരുവനന്തപുരം ജില്ലയിലും 10 എണ്ണം കണ്ണൂർ ജില്ലയിലുമാണ്. പ്ലാസ്റ്റിക് മാലിന്യം ക്ലീൻ കേരള കമ്പനിയാകും ബെവ്‌കോയിൽ നിന്നും ശേഖരിച്ചു സംസ്കരിക്കുക. പ്ലാസ്റ്റിക് മാലിന്യത്തിന്‍റെ വ്യാപനം തടയാൻ ലക്ഷ്യമിട്ടാണ് ബെവ്‌കോ ഔട്ട്‌ലെറ്റുകൾ വഴി ഒഴിഞ്ഞ പ്ലാസ്റ്റിക് മദ്യ കുപ്പികൾ ശേഖരിക്കാൻ സർക്കാർ തീരുമാനമെടുത്തത്. കൂടാതെ 800 രൂപയിൽ കൂടുതലുള്ള മദ്യത്തിന് ചില്ല് കുപ്പികൾ മതിയെന്നും തീരുമാനിച്ചിരുന്നു. കഴിഞ്ഞ മാസമായിരുന്ന ബെവ്‌കോ ഔട്ട്‌ലെറ്റുകൾ വഴി ഒഴിഞ്ഞ മദ്യ കുപ്പികളുടെ ശേഖരണം സെപ്റ്റംബർ 10 മുതൽ ആരംഭിക്കുമെന്ന് എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് പ്രഖ്യാപിച്ചിരുന്നത്.

സി ഡിറ്റിന്റെ സഹായത്തോടെ തയാറാക്കിയ ലേബൽ വെച്ചാണ് കുപ്പി തിരിച്ചറിയുകയെന്ന് ബെവ്‌കോ എം ഡി ഹർഷിത അട്ടല്ലൂരി പറഞ്ഞു. ജനുവരി 1 മുതൽ 300 ഓളം ബെവ്‌കോ ഔട്ട്‌ലെറ്റുകളിലും പദ്ധതി നടപ്പിലാക്കും. ഇതിന്‍റെ ആദ്യ ഘട്ടമായാണ് 20 ഔട്ട്‌ലെറ്റുകളിൽ ട്രയൽ നടത്തുന്നത്. 20 ലക്ഷത്തോളം പ്ലാസ്റ്റിക് കുപ്പിയിലെ മദ്യബ്രാന്‍ഡുകള്‍ കച്ചവടം നടക്കുന്ന ബെവ്‌കോ ഔട്ട്‌ലെറ്റുകളെയാണ് ട്രയൽ റണ്ണിനായി തിരഞ്ഞെടുത്തിട്ടുണ്ട്. കുപ്പി തിരികെ നൽകുമ്പോൾ ബില്‍ നിർബന്ധമില്ല. കുപ്പി ശേഖരിക്കാൻ പ്രത്യേകം കൗണ്ടർ ആരംഭിക്കും. കുടുംബശ്രീ അംഗങ്ങളാകും ഈ കൗണ്ടറിലുണ്ടാവുക.

Leave a Reply

Your email address will not be published.

Previous Story

കുന്നംകുളം പോലീസ് സ്റ്റേഷൻ മർദ്ദനത്തിലെ കുറ്റക്കാരെ സർവീസിൽ നിന്നും പിരിച്ചു വിടുക: അഡ്വ കെ പ്രവീൺ കുമാർ

Next Story

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിയമ നടപടികളുമായി പോകാൻ താൽപര്യമില്ലെന്ന് ആരോപണം ഉന്നയിച്ച രണ്ട് സ്ത്രീകൾ

Latest from Main News

ദേശീയപാത 66: വെങ്ങളം–രാമനാട്ടുകര റീച്ചില്‍ വ്യാഴാഴ്ച മുതല്‍ ടോള്‍പിരിവ്

കോഴിക്കോട്: ദേശീയപാത 66ല്‍ വെങ്ങളം–രാമനാട്ടുകര റീച്ചില്‍ പുതുവര്‍ഷപ്പിറവിയോടെ ടോള്‍പിരിവ് ആരംഭിക്കും. ടോള്‍ നിരക്കിന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം അനുമതി നല്‍കിയതിനെ

 നിലമ്പൂർ വനത്തിനുള്ളിൽ സ്വർണ ഖനനത്തിൽ ഏർപ്പെട്ട ഏഴു പേർ പിടിയിൽ

 നിലമ്പൂർ വനത്തിനുള്ളിൽ സ്വർണ ഖനനത്തിൽ ഏർപ്പെട്ട ഏഴു പേർ പിടിയിൽ. വനം ഇന്റലിജൻസും റേഞ്ച് ഓഫീസറും ചേർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികളെ

മാറി വോട്ട് ചെയ്ത ആർ ജെ ഡി ബ്ലോക്ക് പഞ്ചായത്ത് അംഗത്തിന്റെ വീടിന് നേരെ ബോംബ് ആക്രണം

അഴിയൂർ: വടകര ബ്ലോക്ക് പഞ്ചായത്ത് ആർ ജെ ഡി അംഗം ചോമ്പാൽ പുതിയോട്ടും താഴെ കുനിയിൽ രജനി തെക്കെ തയ്യിലിന്റെ വീടിന്

ഫറോക്കിൽ ഭർത്താവിൻ്റെ വെട്ടേറ്റ ഭാര്യ ചികിത്സയിലിരിക്കെ മരിച്ചു

  ഫറോക്ക് കോളേജ് അണ്ടിക്കാടൻകുഴിയിൽ ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിച്ച യുവതി മരിച്ചു. കരുവൻതിരുത്തി സ്വദേശി മുനീറ (30)യാണ് ചികിത്സയിലിരിക്കെ മരിച്ചത്. ബുധനാഴ്ച രാവിലെയാണ്

ചിറ്റൂരില്‍ കാണാതായ അഞ്ചു വയസ്സുകാരന്‍ സുഹാന്റെ മൃതദേഹം കണ്ടെത്തി

പാലക്കാട്: ചിറ്റൂരില്‍ നിന്നും ഇന്നലെ കാണാതായ അഞ്ചു വയസ്സുകാരന്‍ സുഹാന്റെ മൃതദേഹം കണ്ടെത്തി. വീടിനു കുറച്ചകലെയുള്ള കുളത്തില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. റോഡിനോടു ചേര്‍ന്നുള്ള