മൂടാടി ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡിലെ ആയുർവേദ ഡിസ്പൻസറി കണ്ടിയിൽ മീത്തൽ കോൺക്രീറ്റ് റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ നാടിന് സമർപ്പിച്ചു. വാർഡ് മെമ്പർ സുനിത സി.എം അധ്യക്ഷത വഹിച്ചു. മെമ്പർമാരായ ലത കെ.പി, ലതിക പുതുക്കുടി എന്നിവർ സംസാരിച്ചു. എട്ട് ലക്ഷം രൂപയാണ് ഗ്രാമപഞ്ചായത്ത് റോഡിനായി ചിലവഴിച്ചത്.
