10 വയസ്സുകാരന്റെ ജീവൻ രക്ഷിക്കാൻ അംജദ് നാട്ടിലെത്തി……….

ശരീരത്തിലെ രക്തത്തിൽ മാരകമായ രോഗത്തിന് അടിമയായ പത്തു വയസ്സുകാരന്റെ ജീവൻ രക്ഷിക്കാൻ ഏക പോംവഴിയായി ഡോക്ടർമാർ പറഞ്ഞത് 10 ലക്ഷത്തിൽ ഒരാളിൽ ഒരുപക്ഷെ മാച്ചായേക്കാവുന്ന കുട്ടിയുടെ രക്തത്തിലെ അതേ stem cell കണ്ടെത്തി, ഒരാഴ്ച നീളുന്ന പ്രോസസ്സിലൂടെ മാറ്റിവെക്കുക എന്നതാണ്. കേരളം മുഴുവൻ അനുയോജ്യമായ രക്ത സാമ്പിൾ തേടിയുള്ള അന്വേഷണത്തിന് ഒടുവിൽ ഒരു നിയോഗം പോലെ 2024-ൽ മാമോക്കിൽ വെച്ച് നടത്തിയ blood stem cell ക്യാമ്പിലെ സാമ്പിളുകൾ പരിശോധിച്ചപ്പോൾ, ഭാഗ്യവശാൽ ഇപ്പോൾ യുഎഇയിൽ ജോലി ചെയ്യുന്ന മാമോക്കിയൻ അംജദ് റഹ്‌മാന്റെ stem cell രോഗിയായ കുട്ടിയുമായി perfect match !!

ഏറെ പ്രതീക്ഷയോടെ, പ്രാർത്ഥനയോടെ കുട്ടിയുടെ വേണ്ടപ്പെട്ടവർ അംജദിനെ വിവരം അറിയിച്ചപ്പോൾ, ഇത് അവന് കിട്ടിയ ദൈവനിയോഗമായും അപൂർവ അവസരമായും കണക്കാക്കി പൂർണ്ണ സമ്മതം കൊടുത്തു!! അംജുവിന്റെ പ്രിയതമയും കുടുംബവും കൂടി ഇതിന് പൂർണ്ണ സമ്മതം കൊടുത്തതോടെ ഇന്നലെ രാത്രി യു.എ.ഇയിൽ നിന്നും എറണാകുളം അമൃത ആശുപത്രിയിലെ ആ പത്തു വയസ്സുകാരനെ സാധാരണ ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടുവരാൻ നിറ പുഞ്ചിരിയോടെ അംജു വിമാനം കയറി…

മഹത്തായ ഈ ജീവൻ രക്ഷാ ദൗത്യത്തിന് തയ്യാറായ അംജദിനെ അഭിനന്ദിക്കുന്നതിനൊപ്പം, നമുക്ക് പ്രാർത്ഥിക്കാം രണ്ടു പേർക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഇല്ലാതെ ഈ സർജറി വിജയകരമായി പൂർത്തീകരിക്കപ്പെടാനും രണ്ടു പേരും പൂർണ്ണ ആരോഗ്യത്തോടെ ഉടൻ സാധാരണ ജീവിതത്തിലേക്ക് തിരികെ വരാനും…..

Leave a Reply

Your email address will not be published.

Previous Story

മുസ്ലിംലീഗ് മേപ്പയ്യൂർ പഞ്ചായത്ത് പോഷക സംഘടന നേതൃയോഗം അബ്ദുറഹിമാൻ കമ്മന ഉദ്ഘാടനം ചെയ്തു

Next Story

ശ്രീ ഒല്ലൂർ ശിവക്ഷേത്രത്തിലെ പടിപ്പുര സമർപ്പണം നടത്തി

Latest from Local News

കൊയിലാണ്ടി ജിവിഎച്ച്എസ്എസ് സ്റ്റുഡന്റ് പോലീസ് കേഡറ്റ് ക്രിസ്മസ് ക്യാമ്പ് ആരംഭിച്ചു

കൊയിലാണ്ടി: ജിവിഎച്ച്എസ്എസ് സ്റ്റുഡന്റ് പോലീസ് കേഡറ്റ് ക്രിസ്മസ് ക്യാമ്പ് ആരംഭിച്ചു. കൊയിലാണ്ടി നഗരസഭ ചെയർമാൻ യു ,കെ ചന്ദ്രൻ ക്യാമ്പ് ഉദ്ഘാടനം

കേളപ്പജി സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ നേതൃസംഗമവും അനുമോദന സദസ്സും സംഘടിപ്പിച്ചു

മൂടാടി കേളപ്പജി സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ നേതൃസംഗമവും അനുമോദന സദസ്സും സംഘടിപ്പിച്ചു. ഇന്ത്യൻ കൗൺസിൽ ഫോർ അഗ്രികൾച്ചറൽ റിസേർച്ചും, കൃഷിജാഗരൺ ന്യൂഡൽഹിയുടെയും

സിനിമാ നിർമ്മാതാവ് വിജയൻ പൊയിൽക്കാവിന് വിട

മൈനാകം, ഇലഞ്ഞിപൂക്കള്‍ തുടങ്ങിയ ജനപ്രിയ സിനിമകളുടെ നിര്‍മ്മാതാവായിരുന്നു പൊയില്‍ക്കാവില്‍ അന്തരിച്ച കിഴക്കേ കീഴന വിജയന്‍. അമ്മാവനായ പ്രമുഖ സിനിമാനടന്‍ ബാലന്‍ കെ.നായരുമായുള്ള