സദസിൽ ആളില്ല; സംഘാടകർക്ക് മുഖ്യമന്ത്രിയുടെ കടുത്ത വിമർശനം

പാലക്കാട് : കഞ്ചിക്കോട് ഇൻഡസ്ട്രീസ് വ്യാവസായിക സമിറ്റിന് സദസിൽ ആളുകളുടെ പങ്കാളിത്തം കുറവായതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ സംഘാടകരെ കടുത്ത വിമർശനം ഉന്നയിച്ചു. “കാണുമ്പോൾ കുറച്ച് അധികം പറയാനുണ്ട്, ഇപ്പോൾ ഒന്നും പറയുന്നില്ല. ഇങ്ങനെ ഒരു പരിപാടി ഇങ്ങനെയാണോ നടത്തേണ്ടിയിരുന്നതെന്ന്” – മുഖ്യമന്ത്രിയുടെ വിമർശനം.

           സംഘാടകരെ വിമർശിച്ച മുഖ്യമന്ത്രി മാധ്യമങ്ങൾക്കെതിരെയും ആക്രോശിച്ചു. “നാടിന്റെ വികസനം ജനങ്ങളിലേക്ക് അറിയിക്കരുതെന്ന് ചില മാധ്യമങ്ങൾ ശ്രമിക്കുന്നു. അറിയിക്കേണ്ട കാര്യങ്ങൾ മറച്ചു വെയ്ക്കുന്നു. സർക്കാർ ചെയ്യുന്ന നല്ല കാര്യങ്ങൾ ഇകഴ്ത്താനുള്ള ശ്രമം തുടരുന്നു” – അദ്ദേഹം പറഞ്ഞു.

           വ്യവസായ മേഖലയിലെ സർക്കാരിന്റെ നേട്ടങ്ങൾ ചൂണ്ടിക്കാട്ടിയ ശേഷം മുഖ്യമന്ത്രിയുടെ മാധ്യമ വിമർശനമാണ് നടന്നത്. “ഏത് സർക്കാർ വന്നാലും ഇതൊക്കെ നടക്കുമെന്നുള്ളത് തെറ്റായ ധാരണയാണ്. അസാധ്യമായി തോന്നിയ പല കാര്യങ്ങളും സർക്കാർ നടപ്പിലാക്കി. ദേശീയപാത വികസനത്തിന് കേന്ദ്രം സഹകരിച്ചില്ല. മറ്റ് സംസ്ഥാനങ്ങൾക്ക് ഫണ്ട് നൽകിയെങ്കിലും കേരളത്തിന് നൽകിയില്ല” – മുഖ്യമന്ത്രിയുടെ ആരോപണം.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടിയിൽ ട്രെയിൻ തട്ടി യുവാവ് മരിച്ചു

Next Story

പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക പിന്തുണ നൽകണമെന്ന് നിർദേശം നൽകി മന്ത്രി വി ശിവൻകുട്ടി

Latest from Local News

ദേശീയ പാത പ്രവൃത്തി പുരോഗതി കലക്ടർ പരിശോധിക്കാനെത്തും

  ദേശീയപാതയുടെ പ്രവൃത്തി പുരോഗതി വിലയിരുത്തുന്നതിനായി സെപ്റ്റംബര്‍ 9 ചൊവ്വാഴ്ച ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് വെങ്ങളം മുതല്‍ അഴിയൂര്‍

മണ്ണാര്‍മലയില്‍ വീണ്ടും പുലിയിറങ്ങി; കെണിക്ക് മുന്നില്‍ വിശ്രമിച്ച് മാറി നടന്നു

മലപ്പുറം : ഇടവേളയ്ക്ക് ശേഷം മണ്ണാര്‍മലയില്‍ വീണ്ടും പുലിയുടെ സാന്നിധ്യം.ശനിയാഴ്ച രാത്രി 7.19ന് മലമുകളില്‍ നിന്ന് ഇറങ്ങിയ പുലി, നാട്ടുകാര്‍ സ്ഥാപിച്ച

കുതിരക്കുട അയ്യപ്പ ക്ഷേത്രം തിയ്യാട്ട് മഹോത്സവവും അയ്യപ്പൻ വിളക്കും

നടേരി: കുതിരക്കുട അയ്യപ്പക്ഷേത്രം തിയ്യാട്ട് മഹോത്സവവും അയ്യപ്പൻ വിളക്കും നവംബർ 21 ,22, 23 തീയതികളിൽ ആഘോഷിക്കും.ആഘോഷ കമ്മിറ്റി ഭാരവാഹികളായി ഷാജു