പുലികളി സംഘങ്ങള്‍ക്ക് കേന്ദ്ര ടൂറിസം മന്ത്രാലയം ധനസഹായം അനുവദിച്ചു

പുലികളി സംഘങ്ങള്‍ക്ക് കേന്ദ്ര ധനസഹായം. കേന്ദ്ര ടൂറിസം മന്ത്രാലയമാണ് ധനസഹായം അനുവദിച്ചിരിക്കുന്നത്. തൃശ്ശൂരിലെ ഓരോ പുലികളി സംഘത്തിനും മൂന്ന് ലക്ഷം രൂപ വീതമാണ് ധനസഹായം ലഭിക്കുക. ടൂറിസം മന്ത്രാലയത്തിന്റെ ഡിപിപിഎച്ച് പദ്ധതി പ്രകാരമാണ് ധനസഹായം അനുവദിച്ചിട്ടുള്ളത്. ആദ്യമായാണ് പുലികളി സംഘങ്ങള്‍ക്ക് കേന്ദ്ര ധനസഹായം ലഭിക്കുന്നത്.

കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഇടപെടലിലാണ് കേന്ദ്ര ടൂറിസം മന്ത്രാലയം ധനസഹായം അനുവദിച്ചിരിക്കുന്നത്. ഇക്കാര്യം അറിയിച്ച് മന്ത്രി സുരേഷ് ഗോപി ഫെയ്‌സ്ബുക്ക് പോസ്റ്റ് പങ്കുവെച്ചു. പുലികളി സംഘങ്ങള്‍ക്ക് തന്റെ ഓണസമ്മാനമാണ് ഇതെന്ന് സുരേഷ് ഗോപി കുറിച്ചു. ഇത് സാധ്യമാക്കിയതില്‍ കേന്ദ്ര ടൂറിസം-സാംസ്‌കാരിക വകുപ്പ് മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്തിന് സുരേഷ് ഗോപി നന്ദിയും അറിയിച്ചിട്ടുണ്ട്.. കൂടാതെ, സൗത്ത് സോൺ കൾച്ചറൽ സെന്റർ (തഞ്ചാവൂർ ) പുലിക്കളി സംഘങ്ങൾക്ക് ഒരു ലക്ഷം രൂപ വീതം സംഭാവന ചെയ്യുമെന്നും മന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published.

Previous Story

ആറന്മുള ഉത്രട്ടാതി വള്ളംകളി (നാളെ) സെപ്തംബർ ഒമ്പതിന്

Next Story

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 09 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.

Latest from Main News

പൂളക്കടവ് പാലം നിർമാണം പാതിവഴിയിൽ നിലച്ചു; സമരരംഗത്തിറങ്ങുമെന്ന് ജനകീയ സമതി

വെള്ളിമാട്കുന്ന്: പൂളക്കടവ്പാലം നിർമാണം അനിശ്ചിതമായി നീളുന്നതിനെതിരെ സമര രംഗത്തിറങ്ങാൻ പറമ്പിൽ-പൂളക്കടവ് ജനകീയസമതിയുടെ അടിയന്തരയോഗം തീരുമാനിച്ചു. അപ്രോച്ച്റോഡ്, കനാൽ സൈഫണാക്കി മാറ്റൽ, പുഴക്ക്

എളന്നൂർ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ പെൺകുട്ടിയുടെ മൃതദേഹം പറശ്ശിനിക്കടവിൽ നിന്നും കണ്ടെത്തി

  പറശ്ശിനിക്കടവ് :മട്ടന്നൂർ വെളിയമ്പ്ര എളന്നൂർ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ പെൺകുട്ടിയുടെ മൃതദേഹം പറശ്ശിനിക്കടവിൽ നിന്നും കണ്ടെത്തി. കുറ്റ്യാടി സ്വദേശി ഇർഫാനയെ

പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക പിന്തുണ നൽകണമെന്ന് നിർദേശം നൽകി മന്ത്രി വി ശിവൻകുട്ടി

പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക പിന്തുണ നൽകണമെന്ന് നിർദേശം നൽകി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. പരീക്ഷയിൽ 30

ഗവ:മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ കോഴിക്കോട് 09.09.25.ചൊവ്വ ഒ.പി .വിഭാഗങ്ങൾ. പ്രധാന ഡോക്ടർമാർ

ഗവ:മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ കോഴിക്കോട് 09.09.25.ചൊവ്വ ഒ.പി .വിഭാഗങ്ങൾ. പ്രധാന ഡോക്ടർമാർ ◾◾◾◾◾◾◾◾ 👉മെഡിസിൻവിഭാഗം ഡോ.അബ്ദുൽ മജീദ് 👉ജനറൽസർജറി ഡോ അലക്സ്

ആറന്മുള ഉത്രട്ടാതി വള്ളംകളി (നാളെ) സെപ്തംബർ ഒമ്പതിന്

ആറന്മുള ഉത്രട്ടാതി വള്ളംകളി (നാളെ) സെപ്തംബർ ഒമ്പതിന്. കേരളത്തിലെ മറ്റ് വള്ളംകളികളില്‍ നിന്നും ആധ്യാത്മികമായ പശ്ചാത്തലവും കൊണ്ട് വേറിട്ടുനില്‍ക്കുന്ന ഒന്നാണ് ആറന്മുള