ഒക്ടോബർ പത്തൊമ്പതാം തീയതി കാക്കൂരിൽ നടക്കുന്ന തൊഴിലുറപ്പ് തൊഴിലാളി കോൺഗ്രസ് ജില്ലാ സമ്മേളനം വിജയിപ്പിക്കാൻ സി കെ ജി സെൻ്ററിൽ ചേർന്ന കൊയിലാണ്ടി നിയോജകമണ്ഡലം തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ (ഐ എൻ ടി യു സി ) നേതൃതലയോഗം തീരുമാനിച്ചു. കെപിസിസി മെമ്പർ രത്നാവല്ലി ടീച്ചർ ഉദ്ഘാടനം ചെയ്തു.
നിയോജക മണ്ഡലം പ്രസിഡണ്ട് ടി കെ നാരായണൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് മുരളി തോറോത്ത്, കാര്യാട്ട് ഗോപാലൻ, അരുൺ മണമൽ, വി ടി സുരേന്ദ്രൻ, തങ്കമണി ചൈത്രം, റഷീദ് പുളിയഞ്ചേരി, സായി രാജേന്ദ്രൻ, അനിൽകുമാർ പള്ളിക്കര, റസിയ ഉസ്മാൻ എന്നിവർ സംസാരിച്ചു.