നടുവത്തൂർ സ്വാതി കലാകേന്ദ്രം നടുവത്തൂർ പതിനെട്ടാം വാർഷികാഘോഷം ‘നാട്ടുത്സവം’ സിനിമ താരം നവാസ് വള്ളിക്കുന്ന് ഉദ്ഘാടനം ചെയ്തു. ഓരോ നാടിൻ്റെ പുരോഗതിയിലും കലയ്ക്കുള്ള പങ്ക് നിസ്തുലമാണെന്ന് നവാസ് വള്ളിക്കുന്ന് പറഞ്ഞു. സംസ്ഥാന നാടക അവാർഡ് ജേതാവ് പ്രേമൻ മുചുകുന്ന് മുഖ്യ പ്രഭാഷണം നടത്തി. കീഴരിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ നിർമല മുഖ്യാതിഥിയായിരുന്നു. സ്വാഗത സംഘം ചെയർമാൻ രവി എSത്തിൽ, പി.ടി.എ പ്രസിഡൻ്റ് നാരായണൻ എടവന, ഷാജി എരാണിക്കോട്ട്, വാർഡ് മെമ്പർ ജലജ, വി.വി സുകുമാരൻ, മണികണ്ഠൻ കിഴക്കയിൽ, എടത്തിൽ ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. വാർഷികാഘോഷത്തിൻ്റെ ഭാഗമായി ചിത്രപ്രദർശനം സംഘടിപ്പിച്ചു. ചിത്രകാരൻ യു.എം ദിനേശ് പ്രദർശനം ഉദ്ഘാടനം ചെയ്തു.
