കൽപറ്റ : പുൽപ്പള്ളിയിൽ കാണാതായ പതിനാറുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി. മീനംകൊല്ലി കനിഷ്‌ക നിവാസിൽ കുമാരന്റെ മകൾ കനിഷ്‌ക (16) യെയാണ് ടൗണിനോട് ചേർന്ന കൃഷിയിടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ഞായറാഴ്ച രാത്രി മുതൽ കനിഷ്‌കയെ വീട്ടിൽ നിന്ന് കാണാതായതിനെ തുടർന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും, തിങ്കളാഴ്ച ഉച്ചയ്ക്ക് മൃതദേഹം കണ്ടെത്തുകയായിരുന്നു.
പടിഞ്ഞാറത്തറയിലെ സ്കൂളിൽ പതിനാം ക്ലാസിൽ പഠിക്കുകയായിരുന്നു കനിഷ്‌ക. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് കേസെടുത്തു അന്വേഷണം തുടരുകയാണ്. മാതാവ് – വിമല, സഹോദരങ്ങൾ – അമര്‍നാഥ്, അനിഷ്‍ക.