പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക പിന്തുണ നൽകണമെന്ന് നിർദേശം നൽകി മന്ത്രി വി ശിവൻകുട്ടി

പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക പിന്തുണ നൽകണമെന്ന് നിർദേശം നൽകി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. പരീക്ഷയിൽ 30 ശതമാനത്തിൽ താഴെ മാർക്ക് നേടിയ കുട്ടികൾക്ക് പ്രത്യേക പഠനസഹായം നൽകണമെന്നും ഇതിനായി സ്‌കൂളുകൾ ആക്ഷൻ പ്ലാൻ തയ്യാറാക്കണമെന്നും മന്ത്രി പറഞ്ഞു.

ഈ മാസം 9-നകം മൂല്യനിർണയം പൂർത്തിയാക്കി ഉത്തരക്കടലാസുകൾ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യണം. ഇതിനുശേഷം സെപ്റ്റംബർ 10-നും 20-നും ഇടയിൽ ക്ലാസ് പി ടി എ. യോഗങ്ങൾ വിളിച്ചുചേർക്കണം. സബ്ജക്ട് കൗൺസിൽ, സ്‌കൂൾ റിസോഴ്സ് ഗ്രൂപ്പ് എന്നിവയുടെ നേതൃത്വത്തിൽ അധിക പഠനപിന്തുണ നൽകുന്നതിനുള്ള കാര്യങ്ങൾ ആലോചിച്ച് ആക്ഷൻ പ്ലാൻ തയ്യാറാക്കണം. താഴ്ന്ന ഗ്രേഡുകളിലുള്ള കുട്ടികളുടെ നിലവാരം മനസ്സിലാക്കി ഡയറ്റ്, എസ്എസ്കെ, വിദ്യാഭ്യാസ ഓഫീസർമാർ തുടങ്ങിയവർ സ്‌കൂളുകളിൽ നേരിട്ടെത്തി പഠനപിന്തുണ നൽകണമെന്ന് അദ്ദേഹം പറഞ്ഞു. ഈ പ്രവർത്തനങ്ങളുടെ സമഗ്ര റിപ്പോർട്ട് എസ്എസ്കെ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നൽകണം.

Leave a Reply

Your email address will not be published.

Previous Story

സദസിൽ ആളില്ല; സംഘാടകർക്ക് മുഖ്യമന്ത്രിയുടെ കടുത്ത വിമർശനം

Next Story

എളന്നൂർ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ പെൺകുട്ടിയുടെ മൃതദേഹം പറശ്ശിനിക്കടവിൽ നിന്നും കണ്ടെത്തി

Latest from Main News

ദേശീയ പാത പ്രവൃത്തി പുരോഗതി കലക്ടർ പരിശോധിക്കാനെത്തും

  ദേശീയപാതയുടെ പ്രവൃത്തി പുരോഗതി വിലയിരുത്തുന്നതിനായി സെപ്റ്റംബര്‍ 9 ചൊവ്വാഴ്ച ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് വെങ്ങളം മുതല്‍ അഴിയൂര്‍

പൂളക്കടവ് പാലം നിർമാണം പാതിവഴിയിൽ നിലച്ചു; സമരരംഗത്തിറങ്ങുമെന്ന് ജനകീയ സമതി

വെള്ളിമാട്കുന്ന്: പൂളക്കടവ്പാലം നിർമാണം അനിശ്ചിതമായി നീളുന്നതിനെതിരെ സമര രംഗത്തിറങ്ങാൻ പറമ്പിൽ-പൂളക്കടവ് ജനകീയസമതിയുടെ അടിയന്തരയോഗം തീരുമാനിച്ചു. അപ്രോച്ച്റോഡ്, കനാൽ സൈഫണാക്കി മാറ്റൽ, പുഴക്ക്

എളന്നൂർ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ പെൺകുട്ടിയുടെ മൃതദേഹം പറശ്ശിനിക്കടവിൽ നിന്നും കണ്ടെത്തി

  പറശ്ശിനിക്കടവ് :മട്ടന്നൂർ വെളിയമ്പ്ര എളന്നൂർ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ പെൺകുട്ടിയുടെ മൃതദേഹം പറശ്ശിനിക്കടവിൽ നിന്നും കണ്ടെത്തി. കുറ്റ്യാടി സ്വദേശി ഇർഫാനയെ

ഗവ:മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ കോഴിക്കോട് 09.09.25.ചൊവ്വ ഒ.പി .വിഭാഗങ്ങൾ. പ്രധാന ഡോക്ടർമാർ

ഗവ:മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ കോഴിക്കോട് 09.09.25.ചൊവ്വ ഒ.പി .വിഭാഗങ്ങൾ. പ്രധാന ഡോക്ടർമാർ ◾◾◾◾◾◾◾◾ 👉മെഡിസിൻവിഭാഗം ഡോ.അബ്ദുൽ മജീദ് 👉ജനറൽസർജറി ഡോ അലക്സ്

പുലികളി സംഘങ്ങള്‍ക്ക് കേന്ദ്ര ടൂറിസം മന്ത്രാലയം ധനസഹായം അനുവദിച്ചു

പുലികളി സംഘങ്ങള്‍ക്ക് കേന്ദ്ര ധനസഹായം. കേന്ദ്ര ടൂറിസം മന്ത്രാലയമാണ് ധനസഹായം അനുവദിച്ചിരിക്കുന്നത്. തൃശ്ശൂരിലെ ഓരോ പുലികളി സംഘത്തിനും മൂന്ന് ലക്ഷം രൂപ