ഓണത്തിന് 12 ദിവസം കൊണ്ട് മലയാളി കുടിച്ചത് 920.74 കോടി രൂപയുടെ മദ്യമാണ്. കഴിഞ്ഞ വർഷം ഇത് 824.07 കോടി ആയിരുന്ന റെക്കോർഡ് മറികടന്നാണ് ഇത്തവണത്തെ വിൽപ്പന. 9.34 ശതമാനത്തിൻ്റെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇത് അത്തം മുതൽ മൂന്നാമോണം വരെയുള്ള കണക്കാണ്. തിരുവോണ ദിനത്തിൽ മദ്യക്കടകൾ പ്രവർത്തനക്ഷമം ആയിരുന്നില്ല.
അവിട്ടം ദിനമായ ശനിയാഴ്‌ച മാത്രം വിറ്റത് 94.36 കോടിയുടെ മദ്യമാണ്. കഴിഞ്ഞ വർഷത്തെ അവിട്ടം ദിനത്തിൽ ഇത് 65.25 കോടിയായിരുന്നു. ഒന്നാം ഓണത്തിനാണ് വിൽപന പൊടിപൊടിച്ചത്. ഒറ്റ ദിവസം 137.64 കോടിയുടെ മദ്യം വിറ്റു. കഴിഞ്ഞ തവണ ഇത് 126.01 കോടിയായിരുന്നു.