മണ്ണാര്‍മലയില്‍ വീണ്ടും പുലിയിറങ്ങി; കെണിക്ക് മുന്നില്‍ വിശ്രമിച്ച് മാറി നടന്നു

മലപ്പുറം : ഇടവേളയ്ക്ക് ശേഷം മണ്ണാര്‍മലയില്‍ വീണ്ടും പുലിയുടെ സാന്നിധ്യം.ശനിയാഴ്ച രാത്രി 7.19ന് മലമുകളില്‍ നിന്ന് ഇറങ്ങിയ പുലി, നാട്ടുകാര്‍ സ്ഥാപിച്ച കെണിയുടെ മുന്നില്‍ ഏകദേശം ഒരു മിനിറ്റ് കിടന്ന് വിശ്രമിക്കുന്ന ദൃശ്യമാണ് സി.സി.ടി.വി. ക്യാമറയില്‍ പതിഞ്ഞത്.

        ആടിനെ ഇരയാക്കി വെച്ച കെണി അവഗണിച്ച പുലി പിന്നീട് റോഡ് മുറിച്ചു കടക്കുന്നതും യാത്രക്കാരുടെ കണ്ണില്‍പെട്ടു. തിരക്കേറിയ സമയത്തായിരുന്നു സംഭവം.

          കഴിഞ്ഞ ആറ് മാസത്തിനിടെ പലതവണ പുലിയുടെ സാന്നിധ്യം ഇവിടെ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ കെണിയില്‍ കുടുങ്ങാതെ മാറിനടക്കുന്ന പുലിയെ മയക്കുവെടിവെച്ച് പിടികൂടണമെന്ന ആവശ്യം നാട്ടുകാർ വീണ്ടും ഉന്നയിച്ചു.

Leave a Reply

Your email address will not be published.