കോട്ടയം : കേരള കോൺഗ്രസ് നേതാവ് പ്രിൻസ് ലൂക്കോസ് (53) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. കുടുംബത്തോടൊപ്പം വേളാങ്കണ്ണിയിൽ പോയി മടങ്ങുന്നതിനിടെയായിരുന്നു ദാരുണ സംഭവം.ഇന്ന് പുലർച്ചെ 3.30ഓടെ തെങ്കാശി സമീപത്തേക്ക് ട്രെയിൻ എത്തിയപ്പോൾ പ്രിൻസിന് അസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ഏറ്റുമാനൂരിൽ യുഡിഎഫ് സ്ഥാനാർഥിയായിരുന്നു. കേരള കോൺഗ്രസിന്റെ സ്ഥാപകനേതാക്കളിലൊരാളായ ഒ.വി. ലൂക്കോസിന്റെ മകനാണ്. കോട്ടയം പെരുമ്പയിക്കാട് സ്വദേശിയാണ്.