കേളപ്പജി സ്മാരക കലാ-സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു

ഈ വർഷം കോട്ടയം മെഡിക്കൽ കോളേജിൽ എം.ബി.ബി.എസ് പ്രവേശനത്തിന് തെരഞ്ഞെടുക്കപ്പെട്ട മുചുകുന്ന് കേളപ്പജി നഗറിലെ കെ.വി. കീർത്തനയെ കേളപ്പജി സ്മാരക കലാ-സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. മൂടാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.സി.കെ.ശ്രീകുമാർ മൊമന്റോ കൈമാറി. സമിതി പ്രസിഡണ്ട് പൊറ്റക്കാട്ട് സജീവൻ അദ്ധ്യക്ഷത വഹിച്ചു. വി.എം.രാഘവൻ, പൊറ്റക്കാട്ട് ദാമോദരൻ, കെ.വി.ശങ്കരൻ, വി.എം. കുമാരൻ, പി. ശരത്ത്, വി.കെ.പ്രദീപൻ തുടങ്ങിയവർ സംസാരിച്ചു. കെ.വി. കീർത്തന അനുമോദനത്തിന് നന്ദി പ്രകാശിപ്പിച്ചു.

Leave a Reply

Your email address will not be published.