പറശ്ശിനിക്കടവ് :മട്ടന്നൂർ വെളിയമ്പ്ര എളന്നൂർ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ പെൺകുട്ടിയുടെ മൃതദേഹം പറശ്ശിനിക്കടവിൽ നിന്നും കണ്ടെത്തി. കുറ്റ്യാടി സ്വദേശി ഇർഫാനയെ (18) ആണ് ശനിയാഴ്ച വൈകിട്ട് നാലോടെ പുഴയിൽ വീണ് കാണാതാവുന്നത്.
ഉടൻ തന്നെ ഫയർ ഫോഴ്സ് സിവിൽ ഡിഫൻസും ആപത് മിത്ര അംഗങ്ങളും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം തുടങ്ങിയിരുന്നു. മൂന്ന് ദിവസമായി നടത്തിയ തിരച്ചിലിന് ഒടുവിൽ മൃതദേഹം പറശ്ശിനിക്കടവിൽ നിന്നും കണ്ടെത്തുകയായിരുന്നു.